സെമി ഫൈനലിലേക്ക് തിരിച്ചുവരുമെന്ന് ബാബറും സംഘവും ആത്മവിശ്വാസം കാണിച്ചെങ്കിലും ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയതോടെ ഔദ്യോഗികമായി 2023 ലോകകപ്പില്‍നിന്നും മെന്‍ ഇന്‍ ഗ്രീന്‍ പുറത്തായിരിക്കുകയാണ്. എട്ട് മത്സരത്തില്‍ നിന്നും നാല് വിജയം മാത്രം സ്വന്തമാക്കിയാണ് മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്നും മടങ്ങിയത്.
പാകിസ്ഥാന്റെ ലോകകപ്പ് യാത്ര അവസാനിച്ചതോടെ ബൗളിങ് കോച്ച് സ്ഥാനത്ത് നിന്ന് മോണി മോര്‍കല്‍ രാജിവെച്ചിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയുടെ മുന്‍ ഫാസ്റ്റ് ബൗളറായ മോണി മോര്‍കല്‍ ഈ വര്‍ഷം ജൂണിലായിരുന്നു പാക് ബൗളിങ് കോച്ചായി സ്ഥാനമേറ്റത്. ആറുമാസത്തെ കരാറ് അവസാനിച്ചതോടെ മോര്‍കല്‍ രാജിവെക്കുകയായിരുന്നു. അടുത്ത ബൗളിങ് കോച്ചിനെ പാകിസ്ഥാന്‍ വൈകാതെ പ്രഖ്യാപിക്കും.
ശ്രീലങ്കക്കെതിരായ രണ്ട് ടെസ്റ്റ് പരമ്പരയായിരുന്നു മോര്‍കലിന്റെ ആദ്യ ദൗത്യം. 2023 ഡിസംബര്‍ 14 മുതല്‍ ജനുവരി ഏഴ് വരെ ഓസ്‌ട്രേലിയയുമായുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ നടക്കാനിക്കുകയാണ്. എന്നാല്‍ 2023 ലോകകപ്പില്‍ പാക് ബൗളേര്‍സിന്റെ മികച്ച പ്രപകടനം പുറത്തെടുക്കുന്നതില്‍ സഹായിക്കാന്‍ മോര്‍ക്കലിന് കഴിഞ്ഞില്ലായിരുന്നു. പാക് പേസര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും ലോകകപ്പില്‍ എതിരാളികളെ സമ്മര്‍ദത്തിലാക്കാന്‍ കഴിഞ്ഞില്ല.
ഈഡന്‍ ഗാര്‍ഡന്‍സില്‍ നവംബര്‍ 11ന് ഇംഗ്ലണ്ടുമായുള്ള അവസാന മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെയാണ് ബാബറും സംഘവും മടങ്ങിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 43.3 ഓവറില്‍ 244 റണ്‍സിന് ഓള്‍ ഔട്ടായി.
ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനോടും ശ്രീലങ്കയോടും ബംഗ്ലാദേശിനോടും ന്യൂസിലാന്‍ഡിനോടും മാത്രമാണ് ബാബറിനും സംഘത്തിനും വിജയിക്കാന്‍ സാധിച്ചത്. തോല്‍വി വഴങ്ങിയ അഞ്ച് മത്സരങ്ങളും ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ പരാജയപ്പെടുകയായിരുന്നു. അതേതുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളും ബാബര്‍ അസമും സംഘവും ഏറ്റുവാങ്ങിയിട്ടുണ്ട്. വസീം അക്രവും ഷോയ്ബ് മാലിക്കും വിമര്‍ശനവുമായി നേരത്തെ രംഗത്ത് വന്നിരുന്നു.
Content Highlight: Morne Morkel Has Resigned As Pakistan’s Bowling Coach