ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ 2-0ത്തിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇനി ഇന്ത്യന്‍ ടീമിന്റെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് സീരീസില്‍ ഉള്ളത്.
ബംഗ്ലാദേശിനെതിരെയുള്ള പരമ്പര കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് മുന്നില്‍ അടുത്ത നാല് മാസത്തിനുള്ളില്‍ പത്ത് ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. നവംബറില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കാണ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത്.
ഇന്ത്യയുടെ പുതിയ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ ഇന്ത്യ ലങ്കയ്‌ക്കെതിരെ ചുവട് വെച്ചപ്പോള്‍ ടി-20 പരമ്പര സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഏകദിനം നഷ്ടപ്പെടുകയും ചെയ്തു. ഇപ്പോള്‍ പുതിയ മാനേജ്‌മെന്റിനെ ശക്തിപ്പെടുത്താന്‍ ഗംഭീര്‍ വമ്പന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. അനിശ്ചിതത്വത്തില്‍ തുടര്‍ന്ന ഇന്ത്യയുടെ ബൗളിങ് യൂണിറ്റിന്റെ ഹെഡ് കോച്ചായി മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം മോണി മോര്‍ക്കലിനെ ടീമില്‍ എത്തിച്ചിരിക്കുകയാണ് ഗംഭീര്‍.
അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തില്‍ പ്രോട്ടിയാസിന് വേണ്ടി86 മത്സരങ്ങളിലെ 160 ഇന്നിങ്‌സില്‍ നിന്ന് 309 വിക്കറ്റുകളാണ് മുന്‍ താരം സ്വന്തമാക്കിയത്. ഏകദിനത്തില്‍ 114 ഇന്നിങ്‌സില്‍ നിന്ന് 188 വിക്കറ്റും ടി-20യില്‍ 44 മത്സരത്തില്‍ നിന്ന് 47 വിക്കറ്റും താരത്തിനുണ്ട്. ഭേദപ്പെട്ട കരിയര്‍ റെക്കോഡുകളും ഒട്ടനവധി വിദേശ പിച്ചില്‍ കളിച്ച മോണിയുടെ അനുഭവ സമ്പത്തും ഇന്ത്യയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്.
മാത്രമല്ല ഐ.പി.എല്ലില്‍ 70 മത്സരങ്ങളില്‍ നിന്ന് 77 വിക്കറ്റുകള്‍ താരത്തിന്റെ പേരിലുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ഇരുവരും ഒരുമിച്ച് കളിച്ചതിന്റെ കോമ്പിനേഷന്‍ മികച്ചതാണ്. അതുകൊണ്ടു തന്നെ ഇരുവര്‍ക്കും മികച്ച രീതിയില്‍ ഇന്ത്യയെ നയിക്കാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlight: MORNE MORKEL APPOINTED AS INDIA’S BOWLING COACH