ഞായറാഴ്ചയാണ് 422 യാത്രക്കാരും 56 ജീവനക്കാരുമായി ഗ്രീസില്‍ നിന്ന് ഇറ്റലിയിലെ അങ്കോണയിലേക്ക് പോവുകയായിരുന്ന നോര്‍ത്തമന്‍ അറ്റ്‌ലാന്റിക് എന്ന കപ്പലിനാണു തീപ്പിടിച്ചത്. കപ്പലില്‍ നിന്ന് 200ഓളം യാത്രക്കാരെയാണ് ഇതുവരെ രക്ഷിക്കാനായത്. ഇറ്റലിയും ഗ്രീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തിനിടെ നാലുപേര്‍ മരിച്ചതായും വാര്‍ത്തയുണ്ട്.
കപ്പലിലെ യാത്രക്കാരില്‍ 268 പേര്‍ ഗ്രീക്കുകാരാണ്, ഇവരെ കൂടാതെ തുര്‍ക്കി, ഇറ്റലി, അല്‍ബേനിയ ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ളവരും കപ്പലിലുണ്ടായിരുന്നു. ജീവനക്കാരില്‍ 22 പേര്‍ ഇറ്റലിക്കാരും 34 പേര്‍ ഗ്രീക്കുകാരുമാണ്.