| Sunday, 24th October 2021, 10:06 pm

ഹോട്ട്സ്റ്റാറില്‍ തരംഗമായി ഇന്ത്യ- പാക് മത്സരം; കളി കാണുന്നത് ഒരു കോടിയിലേറെ പേര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ദുബായ്: ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ തരംഗമായി ട്വന്റി- 20 ലോകകപ്പിലെ ഇന്ത്യ- പാക് മത്സരം. ഒരു കോടിയിലേറെ പേരാണ് തത്സയം ഹോട്ട്സ്റ്റാറിലൂടെ മാത്രം മത്സരം കാണുന്നത്.

ഇന്ത്യന്‍ ബാറ്റിംഗിന്റെ അവസാന നിമിഷത്തില്‍ 1.2 കോടി പ്രേക്ഷകരാണ് ഹോട്ട്സ്റ്റാറിലൂടെ ലൈവായി മത്സരം വീക്ഷിച്ചത്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പുറമെയുള്ള കാണികളുടെ കണക്കാണിത്.

ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍. ഇന്ത്യയിലെ എല്ലാ പ്രമുഖ ടെലികോം കമ്പനികളും തങ്ങളുടെ ചില പ്ലാനുകള്‍ക്കൊപ്പം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആക്‌സസ് നല്‍കുന്നുണ്ട്.

ടി-20 ലോകകപ്പ് പുറമെ ഐ.പിഎല്ലും ഒ.ടി.ടി വഴി പ്രേക്ഷകരിലെത്തിച്ചത് ഹോട്ട്സ്റ്റാറായിരുന്നു. നിവിന്‍ പോളി നായകനാകുന്ന ‘കനകം കാമിനി കലഹം’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വേള്‍ഡ് പ്രീമിയര്‍ നടത്തുന്ന ആദ്യ മലയാള സിനിമയാണ്.

അതേസമയം, മത്സരത്തിന്റെ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം പൊരുതാവുന്ന സ്‌കോര്‍ നേടിയാണ് ഇന്ത്യ ഇന്നിംഗ്‌സ് അവസാനപ്പിച്ചത്. ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 151 റണ്‍സെടുത്തിട്ടുണ്ട്.

വിരാട് കോലിയുടെ അര്‍ധ സെഞ്ചുറിയുടെയും റിഷഭ് പന്തിന്റെ ഇന്നിംഗ്സുമാണ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ഒരുവേള 31-3 എന്ന നിലയില്‍ തകര്‍ന്നിടത്തുനിന്നാണ് ഇന്ത്യയുടെ തിരിച്ചുവരവ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: More than one crore people watch the IND-PAK live match on Hotstar alone

We use cookies to give you the best possible experience. Learn more