കൊല്‍ക്കത്ത: ബംഗാളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പകുതിയിലധികം ബി.ജെ.പി എം.എല്‍.എമാരും ക്രിമിനല്‍ കേസുകളിലെ പ്രതികളെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ(എ.ഡി.ആര്‍) റിപ്പോര്‍ട്ട് പ്രകാരമുള്ളതാണ് കണ്ടെത്തലുകള്‍. റിപ്പോര്‍ട്ട് പ്രകാരം തൃണമൂല്‍ കോണ്‍ഗ്രസിന്റെ സീറ്റില്‍ ജയിച്ചവരില്‍ മൂന്നിലൊന്ന് എം.എല്‍.എമാരും ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്.
ബി.ജെ.പിയില്‍ നിന്ന് വിജയിച്ച 77 എം.എല്‍.എമാരില്‍ 65 ശതമാനവും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇതില്‍ 51 ശതമാനവും ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നാണ് റിപ്പോര്‍ട്ട്.
എ.ഡി.ആര്‍ പുറത്തുവിട്ട കണക്കനുസരിച്ച് വിജയിച്ച ആകെ 292 എം.എല്‍.എമാരില്‍, 49 ശതമാനവും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. അതില്‍ 39 ശതമാനവും ഗുരുതരമായ ക്രിമിനല്‍ കേസുകളിലും പ്രതികളാണ്.