പെഷവാര്‍: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 125 അഫ്ഗാന്‍ കുടിയേറ്റക്കാരെ ഉള്‍പ്പെടെ 600 പേരെ പാകിസ്ഥാനില്‍ അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി ആയുധങ്ങളും മറ്റ് ഉപകരണങ്ങളും കണ്ടെത്തി.
തീവ്രവാദം അമര്‍ച്ചചെയ്യുന്നതിന്റെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായി ഖൈബെര്‍ പക്തുന്‍ക്വയില്‍ നടന്ന റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാനില്‍ ഭീകരര്‍ക്കും കുറ്റവാളികള്‍ക്കുമെതിരെ പ്രദേശത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ പോലീസ് പരിശോധനകളും സ്‌ട്രൈക്ക് ഓപ്പറേഷനുകളും നടത്തിയിരുന്നു.
125 അനധികൃത അഫ്ഗാന്‍ കുടിയേറ്റക്കാരെയുള്‍പ്പെടെ 604 പേരെയാണ് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പരിശോധനയില്‍ 113 ആയുധങ്ങളും 3034 മറ്റ് അനുബന്ധ ഉപകരണങ്ങളും കണ്ടെത്തി.
സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 1392 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശോധ നടത്തി. ഡിസംബറില്‍ പെഷവാര്‍ ആക്രമണം നടന്നതു മുതല്‍ പാകിസ്ഥാന്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. 150 പേരെയായിരുന്നു തെഹരീക് ഇ- താലിബാന്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നത്.