ആഫ്രിക്കന്‍ ആനകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ദക്ഷിണാഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയില്‍ 360 ആനകളാണ് മരിച്ചത്. വെള്ളക്കെട്ടിനു സമീപത്തായാണ് ചില ആനകളുടെ മൃതദേഹം കണ്ടെത്തിയത്. ചിലത് മുഖമടിച്ച് വീണ രീതിയില്‍ ആണ് മരിച്ചു കിടക്കുന്നത്. അന്താരാഷ്ട്ര മാധ്യമമായ സി.എന്‍.എന്‍ ഇതിന്റെ സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
പ്രദേശത്തെ ആനകളില്‍ ചിലത് ശാരീരികമായി അവശ നിലയിലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മരിച്ച ആനകളുടെ സാമ്പിളുകള്‍ ബോട്‌സ്‌വാന്‍ സര്‍ക്കാര്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇവയുടെ മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മെയ് മാസം ആദ്യം മുതലാണ് ആനകള്‍ ഇത്തരത്തില്‍ മരണപ്പെട്ടു തുടങ്ങിയത്.
‘ ഇത് ഭയാനകമാണ്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് അറിയേണ്ടതുണ്ട്,’ യു.കെയിലെ ചാരിറ്റി നാഷണല്‍ പാര്‍ക്കിലെ ഡയരക്ടര്‍ എം.സി കാന്‍ പറഞ്ഞു.
ഒപ്പം മുന്‍പൊരിക്കലും ഇത്തരത്തില്‍ അജ്ഞാത കാരണത്താല്‍ ആനകള്‍ കൂട്ടമായി മരിച്ച സംഭവം നടന്നതായി തനിക്ക് ഓര്‍മ്മയില്ലെന്നും ഇദ്ദേഹം പറഞ്ഞു. ആനകളുടെ മരണത്തിനു കാരണം ഇവയ്ക്കിടയിലെ പകര്‍ച്ച രോഗമോ അല്ലെങ്കില്‍ കൊവിഡോ ആയിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
ആഫ്രിക്കന്‍ ആനകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്രമാതീതമായ കുറവാണുണ്ടായിരിക്കുന്നത്. 2016 ല്‍ നടത്തിയ ആദ്യത്തെ ഗ്രേറ്റ് എലിഫന്റ് സെന്‍സസ് എന്ന പാന്‍ ആഫ്രിക്കന്‍ സര്‍വ്വേയില്‍ ആഫ്രിക്കന്‍ ആനകളുടെ എണ്ണം 30 ശതമാനം കുറഞ്ഞുവെന്ന് വ്യക്തമാക്കിയിരുന്നു.
130,000 ആഫ്രിക്കന്‍ ആനകളാണ് ബോട്‌സ്‌വാനയില്‍ ഉള്ളത്. വന്‍കരയില്‍ ഏറ്റവും കൂടുതല്‍ ആനകള്‍ ഉള്ളത് ഈ രാജ്യത്താണ്.
2014 ല്‍ ആനവേട്ട നിരോധിക്കുന്ന നിയമം ബോട്‌സ്‌വാന എടുത്തു കളഞ്ഞിരുന്നു. നിലവിലെ സംഭവങ്ങള്‍ക്ക് കാരണം വേട്ടയാടലാണോ എന്ന സംശയവും ഉയരുന്നുണ്ട്. അതേ സമയം മരിച്ച ആനകളുടെ കൊമ്പുകള്‍ നഷ്ടപ്പെട്ടിട്ടില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ