അഹമ്മദാബാദ്: രണ്ട് വര്‍ഷം കൊണ്ട് ഗുജറാത്തില്‍ 15031 നവജാതശിശുക്കള്‍ മരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം. ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ നിതിന്‍ പട്ടേലാണ് നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
106000 കുട്ടികളെയാണ് 2018ലും 2019 ലുമായി നവജാത ശിശുക്കളുടെ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇതില്‍ 15031 കുട്ടികള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നിതിന്‍ പട്ടേല്‍.
സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാനത്ത് ദിവസവും 20 കുട്ടികള്‍ മരിക്കുന്നുവെന്നാണ് മന്ത്രിയുടെ മറുപടിയില്‍ നിന്ന് വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനിഷ് ദോഷി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതാണ് കുട്ടികളുടെ മരണത്തിന് കാരണമെന്നും മനിഷ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ 2228 ഡോക്ടര്‍മാരുണ്ടെന്നും എന്നാല്‍ ജോലിക്ക് വരുന്നത് 321 പേര്‍ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ 55 ശതമാനത്തിന്റെ കുറവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
WATCH THIS VIDEO: