” ഇതിന്റെ ഉപഭോക്താക്കള്‍ മതത്തെയും ധാര്‍മ്മികതയെയും ലംഘിക്കുന്നു. ഹൈയ അത്തരം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നൂതന സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതിനാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം അക്കൗണ്ടുകളെ പിന്തുടരുക എന്നുള്ളത് വിഷമമുള്ള കാര്യമാണ്” അദ്ദേഹം പറഞ്ഞു.
“ഈ അക്കൗണ്ടുകള്‍ അടയ്ക്കുന്നതിന് വേണ്ടി ഹൈയയിലെ ഐ.ടി ക്രൈം വിഭാഗം വലിയ പങ്കാണ് വഹിച്ചത്. ഞങ്ങളുടെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് അവരുടെ പ്രവര്‍ത്തനങ്ങളെ പിന്തുടരുകയായിരുന്നു.” അദ്ദേഹം വ്യക്തമാക്കി.
ഐ.ടി കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും പിഴയുമാണ് സൗദി ശിക്ഷയായി നല്‍കുകയെന്ന് ഐ.ടി കുറ്റകൃത്യങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്ന അഭിഭാഷകന്‍ അഹമ്മദ് അല്‍അഹമാരി പറഞ്ഞു.
” ഇന്റര്‍നെറ്റ് വഴി മതപരമായ കാര്യങ്ങളുടെയും സദാചാരങ്ങളുടെയും ലംഘനങ്ങളെയാണ് ഐ.ടി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരത്തിലുള്ള അക്കൗണ്ടുകളുടെ എണ്ണം വര്‍ധിച്ചിരുന്നു.” അദ്ദേഹം വ്യക്തമാക്കി.