കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. നാഗാലാന്റ്, ജമ്മു കശ്മീര്‍ തുടങ്ങിയ രാജ്യങ്ങളിലും പനി പടര്‍ന്നിട്ടുണ്ട്. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍പ്പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്.
രാജസ്ഥാനില്‍ 183 പേരും ഗുജറാത്തില്‍ 155 പേരും മധ്യപ്രദേശില്‍ 90 പേരുമാണ് രോഹത്തെത്തുടര്‍ന്ന് മരണപ്പെട്ടിരിക്കുന്നത്. മരുന്നുകളുടെയോ ആശുപത്രികളുടെയോ ക്ഷാമം രാജ്യത്തില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നാഡ പറഞ്ഞു.
ന്യൂദല്‍ഹിയിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി (എ.ഐ.ഐ.എം.എസ്)ല്‍ രോഗം പരിശോധിക്കാനാവശ്യമായ സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്ക് ആരോഗ്യ വിദഗ്ദ്ധരെയും സാങ്കേതിക സഹായങ്ങളും എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.