പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. തെഹ്രരീകെ താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ചാവേറുകള്‍ കൊല്ലപ്പെട്ടു.
സ്‌കൂളില്‍ പരീക്ഷ നടക്കുന്ന സമയത്താണ് ഭീകരവാദികള്‍ ആക്രമണം നടത്തിയിരിക്കുന്നത്. തീവ്രവാദികളില്‍ ഒരാള്‍ സ്വയം പൊട്ടിത്തെറിച്ച് പരിഭ്രാന്തി സൃഷ്ടിച്ചതിന് ശേഷമാണ് ആക്രമണം നടത്തിയത്. സൈനിക വേഷത്തിലെത്തിയ ആറ് തീവ്രവാദികളാണ് ചൊവ്വാഴ്ച ഉച്ചയോടെ പെഷവാറിലെ ആര്‍മി പബ്ലിക് സ്‌കൂളില്‍ ആക്രമണം നടത്തിയത്. സ്ഥലത്ത് സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്.
സ്‌കൂളില്‍നിന്ന് ഭൂരിഭാഗം കുട്ടികളെയും പുറത്തെത്തിച്ചുവെന്നാണ് സൈന്യം അവകാശപ്പെടുന്നത്. സ്‌കൂളിന്റെ പിന്‍വാതിലിലൂടെയാണ് സൈനികര്‍ പല കുട്ടികളെയും പുറത്തെത്തിച്ചതെന്ന് രക്ഷപെട്ട വിദ്യാര്‍ഥികളില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. തീവ്രവാദികള്‍ സ്‌കൂള്‍ ആക്രമിച്ചുവെന്ന വിവരം സൈനികരാണ് തങ്ങളോട് പറഞ്ഞതെന്നും കുട്ടി പറഞ്ഞു.
സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സൈനികര്‍ പ്രഥമ ശുശ്രൂഷാ പരിശീലനം നല്‍കിക്കൊണ്ടിരുന്ന ഓഡിറ്റോറിയത്തിലാണ് തീവ്രവാദികള്‍ ആദ്യം ആക്രമണം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിസംഭവത്തില്‍ അപലപിച്ചു.