പെഷവാര്‍ ഭീകരാക്രമണം: നൂറിലേറെ കുട്ടികളെ കൊലപ്പെടുത്തി
Daily News
പെഷവാര്‍ ഭീകരാക്രമണം: നൂറിലേറെ കുട്ടികളെ കൊലപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th December 2014, 5:14 pm

pak-03പെഷവാര്‍: പാകിസ്ഥാന്‍ സൈനിക സ്‌കൂളിന് നേരെയുണ്ടായ സൈനിക ആക്രമണത്തില്‍ നൂറിലേറെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തീവ്രവാദികള്‍ കൊലപ്പെടുത്തി. വിദ്യാര്‍ത്ഥികളടക്കം 130 പേരെ വധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൊല്ലപ്പെട്ടവരില്‍ 128 പേരും വിദ്യാര്‍ത്ഥികളാണ്.

പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. തെഹ്രരീകെ താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ചാവേറുകള്‍ കൊല്ലപ്പെട്ടു.

pak-01500 ഓളം കൂട്ടികളാണ് സ്‌കൂളിനകത്ത് ഉണ്ടായിരുന്നത്.  മുതിര്‍ന്ന കുട്ടികളെയെല്ലാം കൊല്ലാനാണ് തീവ്രവാദികള്‍ക്ക് നിര്‍ദേശം നല്‍കിയെതെന്ന് തെഹ്‌രീകെ താലിബാന്‍ വക്താവ് പറഞ്ഞത്. രാജ്യത്തെ സൈന്യത്തില്‍ ചേരുന്നതില്‍ നിന്നും കുട്ടികളെ തടയുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഭീകരവാദികള്‍ ആക്രമം നടത്തിയെതെന്നാണ് കരുതപ്പെടുന്നത്.

സ്‌കൂളില്‍ പരീക്ഷ നടക്കുന്ന സമയത്താണ് ഭീകരവാദികള്‍ ആക്രമണം നടത്തിയിരിക്കുന്നത്. തീവ്രവാദികളില്‍ ഒരാള്‍ സ്വയം പൊട്ടിത്തെറിച്ച് പരിഭ്രാന്തി സൃഷ്ടിച്ചതിന് ശേഷമാണ് ആക്രമണം നടത്തിയത്. സൈനിക വേഷത്തിലെത്തിയ ആറ് തീവ്രവാദികളാണ് ചൊവ്വാഴ്ച ഉച്ചയോടെ പെഷവാറിലെ ആര്‍മി പബ്ലിക് സ്‌കൂളില്‍ ആക്രമണം നടത്തിയത്. സ്ഥലത്ത് സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്.

സ്‌കൂളില്‍നിന്ന് ഭൂരിഭാഗം കുട്ടികളെയും പുറത്തെത്തിച്ചുവെന്നാണ് സൈന്യം അവകാശപ്പെടുന്നത്. സ്‌കൂളിന്റെ പിന്‍വാതിലിലൂടെയാണ് സൈനികര്‍ പല കുട്ടികളെയും പുറത്തെത്തിച്ചതെന്ന് രക്ഷപെട്ട വിദ്യാര്‍ഥികളില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. തീവ്രവാദികള്‍ സ്‌കൂള്‍ ആക്രമിച്ചുവെന്ന വിവരം സൈനികരാണ് തങ്ങളോട് പറഞ്ഞതെന്നും കുട്ടി പറഞ്ഞു.

pak-02ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള കുട്ടികള്‍ക്ക് ആവശ്യമായ രക്തം നല്‍കാനില്ലാത്തതും സ്ഥിതി സങ്കീര്‍ണമാക്കിയിരിക്കുകയാണ്. വസീരിസ്താന്‍ മേഖലയില്‍ തീവ്രവാദികള്‍ക്കുനേരെ സൈന്യം നടത്തുന്ന ആക്രമണത്തിനുള്ള തിരിച്ചടിയാണ് സ്‌കൂള്‍ ആക്രമണമെന്ന് പാക് താലിബാന്‍ വക്താവ് മുഹമ്മദ് ഖൊറസാനി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചാവേര്‍ തീവ്രവാദികളാണ് ആക്രമണം നടത്തുന്നത്.

സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സൈനികര്‍ പ്രഥമ ശുശ്രൂഷാ പരിശീലനം നല്‍കിക്കൊണ്ടിരുന്ന ഓഡിറ്റോറിയത്തിലാണ് തീവ്രവാദികള്‍ ആദ്യം ആക്രമണം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിസംഭവത്തില്‍ അപലപിച്ചു.