ട്രിപ്പോളി: ലിബിയന്‍ തീരത്ത് അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി നൂറോളം പേര്‍ മരിച്ചു. 130 അഭയാര്‍ത്ഥികളുമായി സഞ്ചരിച്ച ബോട്ടാണ് മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നത്.
ബോട്ടിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന യൂറോപ്യന്‍ മനുഷ്യാവകാശ സംഘടന എസ്.ഒ.എസ് മെഡിറ്ററേനി പറഞ്ഞു.
ബോട്ടിന്റെ തകര്‍ന്ന ഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി എസ്.ഒ.എസ് പ്രവര്‍ത്തകര്‍ പറയുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്ക് പലായനം ചെയ്യാനെത്തിയ സംഘമാണ് ബോട്ടിലുണ്ടായിരുന്നതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
അതേസമയം മേഖലയില്‍ ഈ വര്‍ഷം നടന്ന പലായന ശ്രമത്തിനിടെ 350 ലധികം പേരാണ് മരിച്ചത്. 2014ന് ശേഷം ആഫ്രിക്കയില്‍ നിന്ന് യൂറോപ്പിലേക്കുള്ള പലായന ശ്രമത്തിനിടെ 20000ലധികം പേര്‍ മരിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: More Than 100 Refugees Dead In Libiya