| Thursday, 17th January 2019, 8:18 am

ജെല്ലിക്കെിട്ടിനിടെ അപകടം; കാളക്കുത്തേറ്റ് നൂറിലധികം പേര്‍ക്ക് പരിക്ക്; ഇരുപത് പേരുടെ നില ഗുരുതരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മധുര: തമിഴ്‌നാട്ടിലെ പ്രധാന ഉത്സവാഘോഷമായ പൊങ്കലിനോടനുബന്ധിച്ച് നടന്ന ജെല്ലികെട്ടില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം നൂറ് കടന്നു. ഇതില്‍ ഇരുപത് പേരുടെ നില അതീവ ഗുരുതരമാണ്.

മധുരക്ക് സമീപം ആവണിയാപുരത്തും പാലമേടുമായി നടന്ന ജെല്ലികെട്ടിലാണ് അപകടം നടന്നത്. അഴിച്ച് വിട്ട കാളകൂറ്റന്മാരെ കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് കുത്തേറ്റത്. പരിക്കേറ്റ നൂറിലധികം പേരെ സമീപത്തെ അശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.

Also Read  ആചാരങ്ങള്‍ കാലാനുസൃതമായി മാറും, എല്ലാ കാലത്തും തുടരണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ല: ഒ. രാജഗോപാല്‍

ഗുരുതരമായി പരിക്കേറ്റവരുടെ ദേഹത്ത് കാളകൊമ്പുകള്‍ ആഴത്തില്‍ പതിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം പേരാണ് പാലമേടിലെ ജെല്ലികെട്ടില്‍ മാത്രം പങ്കെടുത്തത്. ഏറ്റവും അധികം കാളകളെ കീഴടക്കുന്നയാള്‍ക്ക് ഒമനി വാനും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സ്വര്‍ണ ചെയിനുമായിരുന്നു സമ്മാനം.

തമിഴ് അഭിമാനത്തിന്റെയും പൗരുഷത്തിന്റെയും പ്രതീകമായി കാണുന്ന ജെല്ലിക്കെട്ട് 2014ല്‍ സുപ്രീംകോടതി നിരോധിച്ചിരുന്നെങ്കിലും കടുത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനസ് ഇറക്കി ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.
DoolNews Video

We use cookies to give you the best possible experience. Learn more