| Friday, 17th May 2013, 10:46 am

അധികമുള്ള എല്‍.പി.ജി. കണക്ഷനുകള്‍ ജൂണ്‍ ഒന്നുമുതല്‍ നിര്‍ത്തലാക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വീടുകളില്‍ അധികമുള്ള എല്‍.പി.ജി കണക്ഷനുകള്‍ ജൂണ്‍ ഒന്നുമുതല്‍ നിര്‍ത്തലാക്കുമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ.ഒ.സി, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവ വ്യക്തമാക്കി. []

അധികകണക്ഷനുകള്‍ നിര്‍ത്തലാക്കിയാല്‍, ഇവയ്ക്ക് സബ്‌സിഡിയില്ലാത്ത പാചകവാതകസിലിണ്ടര്‍പോലും നല്‍കില്ല. ഒന്നിലേറെ കണക്ഷനുകളുള്ള ഉപഭോക്താക്കളെ കണ്ടെത്തി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി.) അറിയിച്ചു. []

അധിക കണക്ഷനുള്ള വിവരം ഉപഭോക്താവിനെ അറിയുക (കെ.വൈ.സി.) എന്ന സംവിധാനത്തിലൂടെ അറിയിക്കാത്തവരുടെ കണക്ഷനുകളാണ് നിര്‍ത്തലാക്കുന്നത്.

ഒന്നിലേറെ കണക്ഷനുള്ളവരുടെ പട്ടികയില്‍പ്പെട്ട ഉപഭോക്താക്കള്‍ അവരുടെ വിശദാംശങ്ങള്‍ കെ.വൈ.സിയിലൂടെ അറിയിക്കണം.

തിരിച്ചറിയല്‍ രേഖകളും മേല്‍വിലാസം തെളിയിക്കുന്ന രേഖകളും ഉള്‍പ്പെടെ ഉടനെ ഇത് നല്‍കിയാലേ സബ്‌സിഡി അനുസരിച്ചുള്ള പാചകവാതകസിലിണ്ടറുകള്‍ തടസ്സം കൂടാതെ ലഭിക്കൂ എന്ന് ഐ.ഒ.സി. അറിയിച്ചു.

പാചക വാതക ഉപഭോക്താക്കളെപ്പറ്റിയുള്ള വിവരങ്ങള്‍ ഐ.ഒ.സിയും ഹിന്ദുസ്ഥാന്‍ പെട്രോളിയവും ഭാരത് പെട്രോളിയവും പരസ്പരം കൈമാറും. പട്ടികയില്‍പ്പെട്ടിട്ടില്ലാത്ത ഉപഭോക്താക്കള്‍ ഇപ്പോള്‍ കെ.വൈ.സി. വിവരങ്ങള്‍ നല്‍കേണ്ടതില്ല.

We use cookies to give you the best possible experience. Learn more