കൊല്‍ക്കൊത്ത: ബംഗാളില്‍ വേരുറപ്പിക്കാനുള്ള കനത്ത ശ്രമങ്ങള്‍ നടത്തി വരവേ ബി.ജെ.പിക്ക് തിരിച്ചടി. പശ്ചിമ മിഡ്‌നാപ്പൂരില്‍ ആയിരത്തിലധികം ബി.ജെ.പി, ഫോര്‍വേഡ് ബ്ലോക്ക് നേതാക്കളും പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസ് ബൂത്ത് അടിസ്ഥാനത്തില്‍ നടത്തിയ പരിപാടികളുടെ ഭാഗമായാണ് മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും എത്തിയത്.
പിണ്ഡറായി ബ്ലോക്കില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലായി നടന്ന പരിപാടികളില്‍ ബി.ജെ.പി, സി.പി.ഐ.എം പാര്‍ട്ടികളില്‍ നിന്നുള്ള 350ലധികം പ്രവര്‍ത്തകര്‍ തൃണമൂലിലെത്തി.
സൗത്ത് 24 പര്‍ഗാന ജില്ലയിലെ ഗന്ധാര്‍പൂരില്‍ 300ലധികം പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.ഐ.എം എന്നീ പാര്‍ട്ടികളില്‍ നിന്നുള്ളവരാണ് ബംഗാള്‍ ഭരണകക്ഷിയില്‍ ചേര്‍ന്നത്.
ഫോര്‍വേഡ് ബ്ലോക്ക് പശ്ചിമ മിഡ്‌നാപ്പൂര്‍ ജില്ല അദ്ധ്യക്ഷനുള്‍പ്പെടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയത്. ജില്ല ജനറല്‍ സെക്രട്ടറി തപന്‍ കുമാര്‍ മൈറ്റിയും പാര്‍ട്ടി വിട്ടു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക