ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. ജെ.ഡി.യു, ജെ.ഡി.എസ്, ത്രിണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ സമാപന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു.
ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന് സി.പി.ഐ.എം നേരത്തെ വ്യക്തമാക്കിയിരുന്നു. നാഗാലാന്‍ഡിലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും ഭാരത് ജോഡോ യാത്രയുടെ സമാപനവും ഒരേ ദിവസമായതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ച കത്തില്‍ ജനതാദള്‍ യുണൈറ്റഡ് ദേശീയ പ്രസിഡന്റ് രാജീവ് രഞ്ജന്‍ സിങ് പറഞ്ഞിരുന്നത്.
PDP chief Mehbooba Mufti hugs Congress MP Rahul Gandhi and party’s general secretary Priyanka Gandhi Vadra, as she joined the Bharat Jodo Yatra in Awantipora, Jammu & Kashmir today.
(Pics: Priyanka Gandhi Vadra office) pic.twitter.com/4KyuJj4XML
— ANI (@ANI) January 28, 2023
അതിനിടെ, സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി ശനിയാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവെച്ച യാത്ര വീണ്ടും പുനരാംഭിച്ചിട്ടുണ്ട്. ജോഡോ യാത്രയുടെ പര്യടനം കശ്മീരില്‍ പര്യടനം തുടരുകയാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പി.ഡി.പി) നേതാവ് മെഹബൂബ മുഫ്തിയും ഇന്ന് യാത്രക്കൊപ്പം ചെര്‍ന്നു.