തിരുവനന്തപുരം: സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കൂടുതല്‍ മദ്യശാലകള്‍ അനുവദിക്കാനൊരുങ്ങി സര്‍ക്കാര്‍. 44 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് പരിഗണനയിലെന്നാണ് റിപ്പോര്‍ട്ട്. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അതിരുകള്‍ രേഖപ്പെടുത്തി വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ടൂറിസം ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ എക്‌സൈസ് വകുപ്പിന് നടപടികളുമായി മുന്നോട്ടുപോകാന്‍ സാധിക്കൂ.
ഇതിനായി കളക്ടര്‍മാരുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തി ജില്ലകളില്‍നിന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.
ത്രീസ്റ്റാര്‍ സൗകര്യമുള്ളവര്‍ക്കും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും മാത്രമാണ് വിദേശ മദ്യ ചട്ടമനുസരിച്ച് മദ്യശാലകള്‍ തുറക്കാന്‍ അനുമതിയുള്ളു. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുടങ്ങുന്നതിനും ത്രീസ്റ്റാന്‍ സൗകര്യം ആവശ്യമാണ്. എന്നാല്‍, വിനോദ സഞ്ചാര മേഖലകളില്‍ ഇതില്‍ ഇളവുകളുണ്ട്.