ഹൈദരാബാദ്: തിഹാര്‍ ജയിലില്‍ മുസ്‌ലിം തടവുകാരന്റെ ശരീരത്തില്‍ പഴുപ്പിച്ച ലോഹം കൊണ്ട് ‘ഓം’ ചാപ്പ കുത്തിയ സംഭവത്തിനെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഒരോ ദിവസവും രാജ്യത്തെ മുസ്‌ലിംങ്ങളെ അപമാനിക്കാന്‍ പുത്തന്‍ വഴികള്‍ കണ്ടെത്തുകയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
‘നമ്മളെ അപമാനിക്കാന്‍ ഒരോ ദിവസവും പുത്തന്‍ രീതികള്‍ കണ്ടെത്തുകയാണ്. ഒരു വ്യക്തിയെ പശുവിനെ ചാപ്പ കുത്തുന്നതു പോലെ ചാപ്പ കുത്തുന്നത് അസാധാരണവും മനുഷ്യത്വരഹിതമാണ്. ഞങ്ങള്‍ സ്വകാര്യ വസ്തുക്കളല്ല. ഞങ്ങള്‍ മനുഷ്യരാണ്. (നബീറിനെ ആ പ്രത്യേക ചിഹ്നം വെച്ച് ചാപ്പ കുത്താന്‍ മറ്റെന്തെങ്കിലുമായിരിക്കും കാരണം എന്ന ധാരണ ഒരിക്കലും പാടില്ല)’– ഉവൈസി തന്റെ ട്വീറ്റില്‍ പറയുന്നു.
Everyday, a more innovative way is developed to humiliate us
To brand someone like cattle is cruel, unusual & dehumanising. We’re not chattel, we’re HUMAN.
(Let’s not pretend there’s any other reason why Nabbir was branded with this specific symbol)https://t.co/eFMUvWTJJZ
— Asaduddin Owaisi (@asadowaisi) April 19, 2019
ആയുധക്കടത്ത് കേസില്‍ തടവില്‍ കഴിയുന്ന ദല്‍ഹി സ്വദേശി നബീറിന് നേരെയായിരുന്നു തിഹാര്‍ ജയില്‍ ജീവനക്കാരുടെ പീഡനം.