ഇന്ത്യയിലെ ജാതീയതയെ കുറിച്ച് കൂടുതല്‍ സിനിമകള്‍ വരേണ്ടിയിരിക്കുന്നെന്ന് അനുഭവ് സിന്‍ഹ; താനും അഭിനയിച്ചോട്ടെയെന്ന് തപ്‌സി
indian cinema
ഇന്ത്യയിലെ ജാതീയതയെ കുറിച്ച് കൂടുതല്‍ സിനിമകള്‍ വരേണ്ടിയിരിക്കുന്നെന്ന് അനുഭവ് സിന്‍ഹ; താനും അഭിനയിച്ചോട്ടെയെന്ന് തപ്‌സി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th August 2020, 11:51 pm

മുംബൈ: മികച്ച സിനിമകള്‍ കൊണ്ട് ബോളിവുഡിനെ ഞെട്ടിച്ച സംവിധായകനാണ് അനുഭവ് സിന്‍ഹ, ആര്‍ട്ടിക്കിള്‍ 15, ഥപ്പഡ് തുടങ്ങി മികച്ച സിനിമകള്‍ അദ്ദേഹത്തിന്റെതായി തിയേറ്ററുകളില്‍ എത്തിയിരുന്നു.

ഇപ്പോഴിതാ പുതിയ ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ് അനുഭവ് സിന്‍ഹ. ഇന്ത്യയിലെ ജാതീയതയെ കുറിച്ച് കൂടുതല്‍ സിനിമകള്‍ വരേണ്ടതുണ്ട് എന്നായിരുന്നു അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞത്.

താന്‍ ഒരെണ്ണം ചെയ്തു ഇനിയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടിയായി നടി തപ്‌സിയും രംഗത്ത് എത്തി. ‘ഇത്തവണ ഞാനും ചെയ്‌തോട്ടെ?’ എന്നായിരുന്നു തപ്‌സിയുടെ മറുചോദ്യം

നിങ്ങള്‍ വളരെ തമാശക്കാരിയാണല്ലോ, ഇപ്പോഴും ഉറങ്ങാതിരിക്കുകയാണോ? ശരി, നിങ്ങള്‍ തന്നെ ചെയ്‌തോളൂവെന്നായിരുന്നു അനുഭവിന്റെ മറുപടി ട്വീറ്റ്. അനുഭവ് സംവിധാനം ചെയ്ത ആര്‍ട്ടിക്കിള്‍ 15 ഇന്ത്യയിലെ ജാതീയതയെ തുറന്ന് കാണിക്കുന്നതായിരുന്നു.

ജാതിവ്യവസ്ഥയെക്കുറിച്ച് സംസാരിക്കുന്ന ആര്‍ട്ടിക്കിള്‍ 15 ആയുഷ്മാന്‍ ഖുറാനയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് ചെയ്ത രണ്ട് സിനിമകളിലും തപ്‌സിയായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2018 ല്‍ പുറത്തിറങ്ങിയ മുല്‍ക്, ഈ വര്‍ഷം പുറത്തിറങ്ങിയ ഥപ്പട് എന്നീ സിനിമകളായിരുന്നു അത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

more films need to be made on the caste system in India anubhav sinha