| Tuesday, 28th December 2021, 1:58 pm

രാജ്യതലസ്ഥാനം ഭാഗിക ലോക്ഡൗണിലേക്ക്‌; കടുത്ത നിയന്ത്രണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ച് ദല്‍ഹി സര്‍ക്കാര്‍. സ്‌കൂളുകളും കോളേജുകളും അടച്ചിടുമെന്നാണ് വിവരം.

കടകള്‍ രാവിലെ പത്തുമണി മുതല്‍ രാത്രി എട്ടുമണി വരെ മാത്രം തുറക്കാന്‍ അനുവദിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് അനുമതി. മെട്രോയില്‍ 50 ശതമാനം പേരെ മാത്രമേ അനുവദിക്കൂയെന്നും റിപ്പോര്‍ട്ടുണ്ട്.

കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍
ആവശ്യപ്പെട്ടു.

രണ്ട് ദിവസത്തിലേറെയായി 0.5 ശതമാനത്തിന് മുകളില്‍ പോസിറ്റിവിറ്റി നിരക്ക് തുടരുകയാണെന്നും ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ ലെവല്‍-1 (യെല്ലോ അലര്‍ട്ട്) നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നടപ്പാക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: More Curbs In Delhi, “Yellow Alert”, Detailed Order Soon: Arvind Kejriwal

We use cookies to give you the best possible experience. Learn more