ആറ്റുകാല്‍ പൊങ്കാലയ്ക്ക് കൂടുതല്‍ നിയന്ത്രണം; വീടുകളില്‍ പൊങ്കാലയിടണം
Kerala News
ആറ്റുകാല്‍ പൊങ്കാലയ്ക്ക് കൂടുതല്‍ നിയന്ത്രണം; വീടുകളില്‍ പൊങ്കാലയിടണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st January 2021, 10:03 pm

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമായിരിക്കും ഈ വര്‍ഷത്തെ പൊങ്കാല.

ഭക്തര്‍ വീടുകളില്‍ തന്നെ പൊങ്കലയിടണമെന്നുമാണ് നിര്‍ദ്ദേശം. ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.നേരത്തെ ഭക്തര്‍ക്ക് ക്ഷേത്ര മുറ്റത്ത് പൊങ്കാലയിടാമെന്ന് തീരുമാനം ഉണ്ടായിരുന്നു.

പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാന്‍ അനുമതിയില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു നേരത്തെ തീരുമാനം എടുത്തത്.

എന്നാല്‍ ആളുകള്‍ വീടുകളില്‍ തന്നെ പൊങ്കാല ഇടുന്നതാണ് നിലവിലെ സാഹചര്യത്തില്‍ നല്ലതെന്ന് ക്ഷേത്രം ട്രസ്റ്റ് വിലയിരുത്തുകയായിരുന്നു.

ക്ഷേത്രത്തിലെ കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കുവാന്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: More control over Attukal Pongala; Pongala should be performed in homes