| Tuesday, 2nd August 2022, 5:31 pm

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ കൂടുതല്‍ അറസ്റ്റ് യു.പിയില്‍: റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായത് ഉത്തര്‍പ്രദേശ് ജില്ലയിലെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ആഭ്യന്തര മന്ത്രാലയം(എം.എച്ച്.എ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. 2020ലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

ലിംഗഭേദം, വംശം, ജാതി. ജന്മസ്ഥലം തുടങ്ങിയവെ ചൂണ്ടിക്കാട്ടി വിവിധ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏകദേശം 330പേരാണ് 2020ല്‍ മാത്രം യു.പിയില്‍ അറസ്റ്റിലായത്.

റിപ്പോര്‍ട്ട് പ്രകാരം തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. 176കേസുകളാണ് തമിഴ്‌നാട്ടില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.

2018-2020 കാലയളവിലെ ഡാറ്റകള്‍ ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഒഡീഷ. അസം, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതുവരെ ഇപ്രകാരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Content Highlights: More cases in UP for hurting religious beliefs , reports

We use cookies to give you the best possible experience. Learn more