കല്‍പറ്റ: വയനാട്ടില്‍ യുവാവിന് നേരെ സദാചാര ആക്രമണം. യുവാവിനെ നഗ്നനാക്കി കൈകള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് മര്‍ദ്ദനതത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രിയാണ് സംഭവം. സ്ത്രീകളെ നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് യുവാവിനെ സംഘം ആക്രമിച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. വടിയും കമ്പിയും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോലീസെത്തിആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ മീനങ്ങാടി പോലീസ് കേസെടുത്തു.