കൊച്ചി: മലപ്പുറം അങ്ങാടിപ്പുറത്തെ വീട്ടില്‍ സദാചാര പൊലീസുകാരുടെ നിരന്തര ആക്രണത്തിന് വിധേയരായിക്കൊണ്ടിരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തക ഡോ. പി ഗീതയും മകള്‍ അപര്‍ണ പ്രശാന്തിയും. മകളുടെ കല്യാണം നടത്തുന്നില്ലെന്നും ആണുങ്ങളെ ബഹുമാനിക്കാന്‍ അറിയില്ലെന്നുമൊക്കെ പറഞ്ഞ് ചുറ്റുവട്ടത്തുള്ളവര്‍ തുടര്‍ച്ചയായി അസഭ്യ വര്‍ഷം നടത്തുന്നതിന് എതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഡോ.ഗീത.
കഴിഞ്ഞ ദിവസം അപര്‍ണ പ്രശാന്തിക്ക് നേരെ വീടിന് അടുത്ത് നിന്ന് കല്ലേറ് ഉണ്ടായി. പൊതുവിടത്തിലെ പെണ്‍കുട്ടിയോടും അതിനേക്കാളുപരി പൊതുവിടത്തില്‍ നില്‍ക്കുന്ന അമ്മയോടുമുള്ള അസഹിഷ്ണുതയാണ് ഇത്തരം അതിക്രമങ്ങള്‍ക്ക് പിന്നിലെന്ന് അപര്‍ണ പറയുന്നു.
Dont Miss 1500 വളണ്ടിയര്‍മാര്‍ വോട്ട് ചെയ്തിട്ടും ലഭിച്ചത് 323 വോട്ട് മാത്രം; ഗോവ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ തിരിമറി നടന്നെന്ന് ഗോവ സുരക്ഷ മഞ്ച്
“” Personal is political എന്നുറച്ചു വിശ്വസിക്കുന്നതു കൊണ്ടു തന്നെ നേരിട്ട അനുഭവങ്ങളെ പറ്റി അവസാനമായി ചിലത് പറയുന്നു.
പ്രതിയെ ഐഡന്റി ഫൈ ചെയ്തു.
അയാള്‍ക്കൊപ്പം നിന്ന് വെട്ടും കൊല്ലും റേപ്പ് ചെയ്യും എന്നൊക്കെ പറഞ്ഞവര്‍ തൊട്ടടുത്തു തന്നെയുണ്ട്. ആദ്യഘട്ടത്തില്‍ കേട്ട പാവം മനുഷ്യര്‍ പ്രചരണത്തിനപ്പുറം അയാള്‍ നാട്ടില്‍ നടത്തിയ അടികളെ കുറിച്ചും ഉന്നതബന്ധങ്ങളെപ്പറ്റിയും ദൃക്‌സാക്ഷികള്‍ പറയുന്നു. പൊലിസിനെ അറിയിച്ചിട്ടുണ്ട്.
ലോക്കല്‍ പൊലിസില്‍ നിന്നും ഉന്നതാധികാരികളില്‍ കൊടും വാശിയോടെ എത്തിയതിനു ശേഷമാണ് ഈ ചലനമുണ്ടാവുന്നത്. അതിനു മുന്നെ ഇതിനോട് ചുറ്റിപ്പറ്റി വ്യക്തിഹത്യയും അതിക്രമ ശ്രമവും ഒക്കെയായി നിരവധി പരാതികള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. അപ്പോഴൊക്കെ ലോക്കല്‍ പൊലിസ് ചെയ്തിരുന്നത് ചുറ്റുമുള്ളവരോട് (കുറ്റാരോപിതരോട്) ഞങ്ങളെ പറ്റി അന്വേഷിച്ച് തീര്‍പ്പെഴുതുകയായിരുന്നു.
എന്നെ കുറിച്ച് അമ്മയെ കുറിച്ച് വീട്ടുകാരെ കുറിച്ച് സാധാരണത്വത്തിന്റെ അച്ചില്‍ വാര്‍ത്തെടുക്കാന്‍ പറ്റിയ കാര്യങ്ങള്‍ അവര്‍ കണ്ടെത്തിയില്ല.. അച്ഛനെക്കാള്‍ വൈകിയെത്തുന്ന അമ്മയും അതിലേറെ വൈകിയെത്തുന്ന മകളും എന്നതില്‍ തുടങ്ങി സദാചാര സംശയം കലര്‍ന്ന അസാധാരണത്വങ്ങള്‍ നിയമ നടപടിയെ സ്വാധീനിച്ചു.അവള്‍ക്കിട്ട് രണ്ട് ഏറ് കിട്ടിയാലും കുഴപ്പമില്ല അവള്‍ ഒരു പൊട്ടന്‍ഷ്യല്‍ വെടിയാണ്….പ്രതീക്ഷ ഒട്ടുമില്ലാത്ത റെസിഡെന്‍ഷ്യല്‍ അസോസിയേഷന്‍ നിയമത്തെ അവരുടെ നാട്ടുകൂട്ട സംഘശക്തിയെ പിന്‍പറ്റി നിയമവും..വെടികളായ അമ്മയും മകളും ബഫൂണായ അച്ഛനുമായി ഞങ്ങള്‍ ആറു മാസത്തിലേറെയായി പൊലിസിനു മുന്നില്‍ വരെ ഇരുന്നു ..നിരന്തര ശ്രമത്തിലൂടെ അത് മാറി.- അപര്‍ണ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
തന്റെ മകളുടെ നേരെ അവന്‍ എറിഞ്ഞ കല്ല് തിരിച്ച് അവനിലേക്കും അവനെ അതിന് പ്രേരിപ്പിച്ചവരിലേക്കും തിരിച്ചെത്തുന്നതുവരെയാണ് തന്റെ സമരമെന്ന് ഡോ. ഗീത പറയുന്നു. ഇതെന്റെ വ്യക്തിപരമായ ദുരന്തമല്ല ഈ കല്ല് നാളെ നിങ്ങളുടേയോ നിങ്ങളുടെ പെണ്‍കുട്ടികളുടേയോ നേരെ ഇതിലും ശക്തമായി ചീറ്റിവരും. അക്കാര്യത്തില്‍ സംശയമില്ല- ഗീത പറയുന്നു.
ഡോ. ഗീതയുടെ കുടുംബം അയല്‍വാസികളുടെ മോറല്‍ പൊലീസിങ്ങിനു വിധേയമായിക്കൊണ്ടിരിക്കുന്നതിനെതിരെ സമൂഹം ഉണരേണ്ട സമയമായെന്ന് ഞെരളത്തു ഹരിഗോവിന്ദന്‍ പറയുന്നു.
ഡോ.പി.ഗീത എന്ന അങ്ങാടിപ്പുറത്തുകാരി യാതൊരു പ്രസ്ഥാനത്തിന്റേയും സമുദായത്തിന്റെയും മതത്തിന്റെയും ആനുകൂല്യങ്ങളില്ലാതെ ഒറ്റക്കു നിന്നു പൊരുതി ജീവിക്കുന്ന ആര്‍ജവവും സത്യസന്ധതയുമുള്ള ഒരു സ്ത്രീയാണ്.
ആണ്‍കോയ്മകളുടെ അരോചകങ്ങളെ അതിശക്തമായി പ്രതിരോധിക്കുകയും അനവധി ആണ്‍സുഹൃത്തുക്കളുണ്ടായിരിക്കയും ചെയ്യുന്ന മാന്യയും,സ്വന്തം ബുദ്ധിക്കും ചിന്തക്കും പ്രാധാന്യം നല്‍കി സ്വന്തം അധ്വാനംകൊണ്ടു ജീവിക്കുകയും ചെയ്യുന്ന ഒരു അമ്മയും ഭാര്യയും മകളും കൂടിയാണ് അവര്‍.
കേരളത്തിലെ പൊതുമണ്ഢലങ്ങളിലിടപെടുന്ന സ്ത്രീകളെല്ലാം നിരന്തരമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന അയല്‍വാസികളുടെതടക്കമുള്ള മോറല്‍ പോലീസിംഗിനു ഗീത ടീച്ചറുടെ കുടുംബവും വിധേയമായിരിക്കുന്നു.ഇപ്പോള്‍ ആ ദ്രോഹം അതിരു കടന്നിരിക്കുന്നു.
അമ്മയും മകളും മാത്രമായി പലപ്പോഴും ഒറ്റപ്പെട്ടുപോകുന്ന ആ വീട് സംരക്ഷിക്കേണ്ടത് മലയാളിയുടെ ഉത്തരവാദിത്വമാണ്.അവരുടെ ഭര്‍ത്താവ് പവിത്രന്‍ മാഷ് മലയാള ഭാഷയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വലിയ മനുഷ്യനാണ്.
അങ്ങാടിപ്പുറത്തെ ചില “”ആണു””ങ്ങള്‍ നിശ്ചയിക്കുന്ന പരിധിക്കുള്ളിലൊന്നും ജീവിക്കാന്‍ അവര്‍ക്കെന്നല്ല ആര്‍ക്കും ബാധ്യതയില്ല. അവരെ ഉപദ്രവിക്കാന്‍ അറിഞ്ഞോ അറിയാതെയോ കൂട്ടു നിന്ന അയല്‍വീടുകളിലെ സ്ത്രീകളാണ് ആദ്യം അവരുടെ കൂടെനില്‍ക്കേണ്ടത്. വിഷയത്തില്‍ അടിയന്തരമായി ജനാധിപത്യപരമായി ഇടപെടണമെന്നും ഞെരളത്ത് ഹരിഗോവിന്ദന്‍ ആവശ്യപ്പെടുന്നു.