| Sunday, 15th January 2017, 2:49 pm

കൊടുങ്ങല്ലൂരില്‍ സദാചാര ഗുണ്ടാ ആക്രമണം യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്


സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മേനോന്‍ ബസാര്‍ പള്ളിപ്പറമ്പില്‍ സലാമിനെയാണ് ക്രൂരതയ്ക്ക് വിധേയനാക്കിയത്.


തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ അഴീക്കോട് സദാചാര ഗുണ്ടാ ആക്രമണം. യുവാവിനെ നഗ്നാനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.  തല്ലുന്ന രംഗം ഫോണില്‍ ചിത്രീകരിച്ച ആക്രമികള്‍ സമൂഹ്യ മാധ്യമങ്ങള്‍ വഴി ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.


Also read തന്നേക്കാള്‍ മൂന്നിരട്ടിയലധികം എം.പി ഫണ്ട് സുരേഷ് ഗോപി വിനിയോഗിച്ചെന്ന സംഘി നുണപ്രചരണങ്ങളെ തുറന്നു കാട്ടി എം.ബി രാജേഷ് എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്


സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മേനോന്‍ ബസാര്‍ പള്ളിപ്പറമ്പില്‍ സലാമിനെയാണ് ക്രൂരതയ്ക്ക് വിധേയനാക്കിയത്. മണിക്കുറോളം നീണ്ട ആക്രമണം പോലീസെത്തിയപ്പോഴാണ് അവസാനിപ്പിച്ചത്. സാരമായി പരിക്കേറ്റ സലാമിനെ കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സലാമിന്റെ ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സംഘം വാട്‌സ്ആപ് വഴി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഒമ്പതംഗ സംഗമാണ് തന്നെ മര്‍ദ്ദിച്ചതെന്നും പരിചയമുണ്ടായിരുന്ന ആളാണ് തന്നെ കൂട്ടികൊണ്ട് പോയതെന്നും സലാം പോലീസിന് മൊഴി നല്‍കി. സലാമിന്റെ പരാതിയിന്മേല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more