തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥലം കാണാന്‍ വന്ന പെണ്‍കുട്ടികളെ സദാചാര ഗുണ്ടകള്‍ അടിച്ചോടിച്ചു. സെപ്റ്റംബര്‍ നാലാം തിയതി പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയിലാണ് സംഭവം നടന്നത്.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികള്‍ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് ആക്രമണം നേരിടേണ്ടിവന്നത്. ആറ് മാസത്തിനിടെ ഇവിടെ രണ്ടാം തവണയാണ് സദാചാര ആക്രമണമുണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഒരു സംഘമാളുകള്‍ തടഞ്ഞുനിര്‍ത്തി പെണ്‍കുട്ടികളെ ചോദ്യം ചെയ്യുന്നതും വടി ഉപയോഗിച്ച് ഇവരെ മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. വടി കൊണ്ട് അടിക്കുന്നത് കൂടാതെ കൈകൊണ്ട് മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
വിഷയത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ക്കെതിരെ മാത്രമാണ് കേസെടുത്തതെന്ന പരാതിയുണ്ട്.
CONTENT HIGHLIGHTS: Moral attack on girls who came to see the place in Thiruvananthapuram