കൊച്ചി: വെള്ളിയാഴ്ച മൂന്ന് മലയാള ചിത്രങ്ങളാണ് തിയേറ്ററില്‍ എത്തുന്നത്. സൗബിനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, നിവിന്‍ നായകനാവുന്ന മൂത്തോന്‍, ബിജു മേനോന്‍ നായകനാവുന്ന നാല്‍പ്പത്തിയൊന്ന് എന്നിവയാണവ.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25.
സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. കെന്റി സിര്‍ഡോ ആണ് നായിക. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് സംവിധാനം ചെയ്യുന്നത്.
ബോളിവുഡില്‍ സജീവമായ രതീഷിന്റെ ആദ്യ മലയാള ചിത്രമാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാനവേഷത്തില്‍ എത്തുന്നത്.
ചിത്രത്തിലെ സുരാജിന്റെ വ്യത്യസ്ഥ ലുക്ക് ഇതിനോടകം വൈറലായിട്ടുണ്ട്. ഒരു വൃദ്ധന്റെ വേഷത്തില്‍ എത്തുന്ന സുരാജിന്റെ ഈ പുതിയ ലൂക്കിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സംസ്ഥാന അവര്‍ഡ് ജേതാവ് കൂടിയായ മേക്കപ്പ് ആര്‍ട്ടിസ്റ് റോനെക്സ് സേവിയര്‍ ആണ്.
മൂത്തോന്‍
നിവിനെ നായകനാക്കി ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍, അനുരാഗ് കശ്യപ് തിരക്കഥയും നിര്‍മ്മാണവും ചെയ്യുന്ന ചിത്രത്തിലെ ക്യാമറ രാജീവ് രവിയാണ്.
ചിത്രം വേള്‍ഡ് പ്രീമിയര്‍ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.
ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ തന്റെ മുതിര്‍ന്ന സഹോദരനെ തേടി യാത്ര തിരിക്കുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട് എന്നാണ് പുറത്തുവന്ന വിവരം. ലക്ഷദ്വീപും ഫോര്‍ട്ട് കൊച്ചിയും മുംബൈയിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
അധോലോക നായകന്റെ വേഷപ്പകര്‍ച്ചയിലാണ് നിവിന്‍ എത്തിയിരിക്കുന്നത്. റോഷന്‍ മാത്യു, ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവരും ചിത്രത്തിലുണ്ട്.
ചിത്രം സണ്‍ഡൈന്‍ ഫിലിം ഫെസ്റ്റിവല്‍, ടൊറന്റോ ഫിലിം ഫെസ്റ്റിവല്‍, മാമി മുംബൈ ഫെസ്റ്റിവല്‍ എന്നിവയില്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച അഭിപ്രായങ്ങള്‍ നേടുകയും ചെയ്തിരുന്നു.
കൂടാതെ സ്പെയിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം എന്‍ട്രി നേടുകയും ചെയ്തു. സംവിധായകരായ ബിജോയ് നമ്പ്യാര്‍, തനൂജ ചന്ദ്ര, ശീറാം രാഘവന്‍,വിശാല്‍ ഭരദ്വാജ്. ഫിലിം ക്രിറ്റിക്ക് അനുപമ ചോപ്ര, ഭരദ്വാജ് രംഗ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിരുന്നു.
നാല്‍പ്പത്തിയൊന്ന് (41)
ബിജു മേനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാല്‍പ്പത്തിയൊന്ന്. ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാം ചിത്രമാണ് ഇത്. ബിജു മേനോനും നിമിഷയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് സിഗ്നേച്ചര്‍ സ്റ്റൂഡിയോസിന്റെ ബാനറില്‍ ‘ഒരു വടക്കന്‍ സെല്‍ഫി’യുടെ സംവിധായകന്‍ ജി.പ്രജിത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ്