Advertisement
Malayalam Cinema
'പലരും പറയാന്‍ മടിക്കുന്ന സത്യങ്ങളാണ് ഗീതു സിനിമയില്‍ പറയുന്നത്';മൂത്തോന്‍ ടീമിന് അഭിനന്ദനങ്ങള്‍ അറിയിച്ച് മഞ്ജു വാര്യര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 12, 03:31 pm
Tuesday, 12th November 2019, 9:01 pm

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ പുതിയ സിനിമയായ മൂത്തോന് അഭിനന്ദനങ്ങളുമായി നടി മഞ്ജു വാര്യര്‍. ഫേസ്ബുക്കിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

പലരും മടിക്കുന്ന സത്യങ്ങളാണ് ഗീതു മോഹന്‍ദാസ് മൂത്തോനില്‍ അവതരിപ്പിച്ചതെന്ന് മഞ്ജു പറഞ്ഞു. മലയാള സിനിമ ഇതുവരെ കടന്നു ചെന്നിട്ടില്ലാത്ത ഇടങ്ങളും സിനിമയില്‍ കാണിച്ചു തരുന്നെന്നും മഞ്ജു പറഞ്ഞു.

സിനിമ ഉള്ളില്‍ തട്ടുന്ന അനുഭവമായിരിക്കുമെന്നും ഗീതു മോഹന്‍ദാസിനും നിവിന്‍ പോളിക്കും രാജീവ് രവിക്കും അനുരാഗ് കശ്യപിനും മൂത്തോന്റെ ഭാഗമായ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്നും മഞ്ജു കുറിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മൂത്തോന്‍ സിനിമയ്ക്ക് നടന്‍ ജോജു ജോര്‍ജും സംവിധായകന്‍ ജൂഡ് ആന്റണിയും അഭിനന്ദനങ്ങളറിയിച്ചിരുന്നു. അടുത്ത ദേശീയ അവാര്‍ഡിന് നിങ്ങളും കാണും എന്നായിരുന്നു ജോജുവിന്റെ ഫേസ്ബുക്ക പോസ്റ്റ്.

നവംബര്‍ നാലിനാണ് മൂത്തോന്‍ തിയറ്ററുകളില്‍ എത്തിയത്. വേള്‍ഡ് പ്രീമിയര്‍ ടൊറന്റോ അന്താരാഷ്ട്ര ചലചിത്രോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്ന സിനിമയാണ് മൂത്തോന്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിവിന്‍ പോളി, റോഷന്‍ മാത്യൂസ്, ശശാങ്ക് അറോറ, ശോഭിതാ ധുലിപാല, ദിലീഷ് പോത്തന്‍, സഞ്ജന, സുജിത് ശങ്കര്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.

രാജീവ് രവി ഛായാഗ്രഹണം നിശ്ചയിച്ചിരിക്കുന്ന ചിത്രം മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, അനുരാഗ് കശ്യപ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.