| Friday, 16th November 2018, 5:53 pm

സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞു 'മൂക്കുത്തി': ഹ്രസ്വചിത്രം യൂടൂബിൽ വൈറലാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

“അങ്കമാലി ഡയറീസ്” ഫെയിം വിനീത് വിശ്വം നായകനാകുന്ന “മൂക്കുത്തി” തീവ്രപ്രണയത്തിന്റെയും പ്രണയത്തിനിടയ്ക്കുള്ള സൗഹൃദത്തിന്റെയും കഥയാണ് പറയുന്നത്. കമിതാക്കള്‍ തമ്മിലുണ്ടാകുന്ന ചെറിയ ചെറിയ സൗന്ദര്യപിണക്കങ്ങള്‍ അവര്‍ക്കിടയില്‍ വലിയ വിടവുകള്‍ തീര്‍ക്കുന്നതെങ്ങനെയെന്നു ചിത്രം അന്വേഷിക്കുന്നു.

പൂര്‍ണ്ണമായും റിയലിസ്റ്റിക് രീതിയിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റിയലിസത്തോടു കൂറ് പുലര്‍ത്തുമ്പോള്‍ തന്നെ അങ്ങേയറ്റം സിനിമാറ്റിക്കായാണ് നിര്‍മ്മാതാക്കള്‍ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.

Also Readരാത്രിയോടെ മടങ്ങിപ്പോകുമെന്ന് തൃപ്തി ദേശായി

ചിത്രത്തിന്റെ ഏറ്റവും മര്‍മ്മപ്രധാനമായ ഭാഗങ്ങളില്‍ മാത്രം കടന്നുവരുന്ന പശ്ചാത്തല സംഗീതം ചിത്രത്തിന് കൂടുതല്‍ നിറം പകരുകയാണ് ചെയ്യുന്നത്. ഇത് ചിത്രത്തിന് കൂടുതല്‍ മിഴിവ് പകരുകയും ചിത്രത്തെ ഭാവസാന്ദ്രമാക്കുകയും ചെയ്യുന്നുണ്ട്. ആനന്ദ് മധുസൂധനനാണ് ചിത്രത്തിന്റെ സംഗീതം നല്‍കിയിരിക്കുന്നത്.

റിയലിസ്റ്റിക് ശൈലി കാരണം സമാനവിഷയം കൈകാര്യം ചെയ്യുന്ന മറ്റു ചിത്രങ്ങളില്‍ നിന്നും “മൂക്കുത്തി” വേറിട്ട് നില്‍ക്കുന്നു. “മൂക്കുത്തി”യിലെ കാസ്റ്റിംഗിന്റെ കാര്യം പ്രത്യേകം എടുത്തു പറയേണ്ടത് തന്നെയാണ്. ചിത്രത്തിലെ പ്രണയവേദന അനുഭവിക്കുന്ന കാമുകികാമുകന്മാരുടെ വേഷങ്ങള്‍ വിനീത് വിശ്വത്തിന്റെയും ശ്രീരഞ്ജിനിയുടെയും കൈകളില്‍ ഭദ്രമാണ്.

Also Readപ്രണയത്തിന്റെ പുതിയ “കനി”ക്ക് യൂടൂബില്‍ വമ്പന്‍ സ്വീകരണം

ഇതില്‍ ശ്രീരഞ്ജിനിയുടെ ഭാവപ്രകടനം പ്രത്യേകം എടുത്തുപറയേണ്ടത് തന്നെയാണ്. വിശ്വത്തിന്റെ കാമുകിയായി തകര്‍പ്പന്‍ പ്രകടനമാണ് ശ്രീരഞ്ജിനി കാഴ്ചവെച്ചിരിക്കുന്നത്. സഹനടന്മാരായ സജിന്‍ നെറുകയില്‍, വരുണ്‍ ധാര, അനുരാധ എന്നിവരുടെ പ്രകടനങ്ങളും പ്രത്യേകം എടുത്ത് പറയേണ്ടത് തന്നെയാണ്.

“യശ്പാല്‍”, “അംബ്രോസ്” എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ഗിരീഷ് തന്റെ പ്രതിഭ വീണ്ടും തെളിയിക്കുകയാണ് “മുക്കുത്തി”യിലൂടെ. ഇരുപത് മിനിട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. എന്നാല്‍ അല്‍പ്പം പോലും മുഷിപ്പിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ഗിരീഷിന് നിഷ്പ്രയാസം സാധിക്കുന്നു. “മൂക്കുത്തി”യുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ധീശീയ അവാര്‍ഡ് ജേതാവായ അപ്പു പ്രഭാകറാണ്. എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്.

We use cookies to give you the best possible experience. Learn more