വര്‍ദ്ധിച്ചു വരുന്ന കടം, കുറഞ്ഞ വളര്‍ച്ചാ നിരക്ക്; സാമ്പത്തിക മേഖലയില്‍ ഇന്ത്യയുടെ റേറ്റിംഗ് കുറച്ച് മൂഡിസ്, കൊവിഡ് കാരണമല്ലെന്നും വിശദീകരണം
Economic Crisis
വര്‍ദ്ധിച്ചു വരുന്ന കടം, കുറഞ്ഞ വളര്‍ച്ചാ നിരക്ക്; സാമ്പത്തിക മേഖലയില്‍ ഇന്ത്യയുടെ റേറ്റിംഗ് കുറച്ച് മൂഡിസ്, കൊവിഡ് കാരണമല്ലെന്നും വിശദീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st June 2020, 9:58 pm

സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഇന്ത്യയുടെ റേറ്റിംഗ് കുറച്ച് മൂഡിസ്. സാമ്പത്തിക മേഖലയിലെ മന്ദഗതിയിലുള്ള വളര്‍ച്ച, വര്‍ദ്ധിച്ചു വരുന്ന കടം, സാമ്പത്തിക മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി തുടങ്ങിയവ ഉണ്ടാക്കുന്ന നീണ്ടു നില്‍ക്കുന്ന അപകട സാധ്യത രാജ്യത്ത് വെല്ലുവിളിയാണെന്നാണ് മൂഡിസ് പറയുന്നത്.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍ക്കാര്‍ നയരൂപീകരണത്തില്‍ പ്രാധാന്യം കല്‍പ്പിച്ചിരുന്ന രാജ്യത്തെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ഇപ്പോള്‍ നിരാശാജനകമാണെന്നാണ് മൂഡീസ് പ്രസ്താവനയില്‍ പറയുന്നത്.

റേറ്റിംഗ് കുറച്ചതില്‍ നിലവിലെ കൊവിഡ് പ്രതിസന്ധി പരിഗണിച്ചിട്ടില്ല. കൊവിഡിനു മുമ്പ് ഇന്ത്യയുടെ സാമ്പത്തിക മേഖലയിലെ പ്രതിസന്ധികളാണ് പരിഗണിച്ചത്. Baa2 ല്‍ നിന്നും Baa3 യിലേക്കാണ് മൂഡീസ് റേറ്റിംഗ് കുറച്ചിരിക്കുന്നത്. മൂഡീസ് താഴേയുള്ള റേറ്റിംഗുകളിലൊന്നാണ് Baa3.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക