| Thursday, 24th November 2016, 12:56 pm

നോട്ടുനിരോധനം സംഘടിത കൊള്ളയാണെന്ന് മന്‍മോഹന്‍ സിങ്; ചരിത്രപരമായ പിഴവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നോട്ട് നിരോധനം രാജ്യത്ത് നടന്നത് സംഘടിതമായ കൊള്ളയാണ്. അക്കൗണ്ടിലെ പണം പിന്‍വലിക്കാനാകാത്ത സ്ഥിതി മറ്റൊരു രാജ്യത്തും ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരമായ വീഴ്ചയാണ്. നോട്ടുനിരോധനത്തിന്റെ പരിണിതഫലം മോദിക്ക് പോലും അറിയില്ലെന്നും സിങ് പറഞ്ഞു.

ന്യൂദല്‍ഹി: നോട്ടുനിരോധനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. മന്‍മോഹന്‍ സിങ്.

നോട്ട് നിരോധനം രാജ്യത്ത് നടന്നത് സംഘടിതമായ കൊള്ളയാണ്. അക്കൗണ്ടിലെ പണം പിന്‍വലിക്കാനാകാത്ത സ്ഥിതി മറ്റൊരു രാജ്യത്തും ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരമായ വീഴ്ചയാണ്. നോട്ടുനിരോധനത്തിന്റെ പരിണിതഫലം മോദിക്ക് പോലും അറിയില്ലെന്നും സിങ് പറഞ്ഞു.

രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സര്‍ക്കാരിനെതിരെ മന്‍മോഹന്‍ സിങ്ങ് രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്. അതേ സമയം പ്രധാനമന്ത്രിയുടെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read more: അഴിമതിക്കും കള്ളപ്പണത്തിനെതിരെയുമാണ് പോരാട്ടമെങ്കില്‍ രണ്ട് വര്‍ഷമായിട്ടും മോദി സര്‍ക്കാര്‍ ‘ലോക്പാല്‍’ നടപ്പിലാക്കാത്തതെന്തെന്ന് സുപ്രീംകോടതി

നോട്ടുനിരോധനം 90 ശതമാനം വരുന്ന ഗ്രാമീണരുടെ ജീവിതം നിശ്ചലമാക്കിയെന്നും നോട്ടുകള്‍ മാറാന്‍ 50 ദിവസം മാത്രം നല്‍കിയത് ദുരിതമാണെന്നും മന്‍മോഹന്‍ സിങ്ങ് പറഞ്ഞു.

സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തിന്റെ ബാങ്കിംങ് സംവിധാനത്തിലും കറന്‍സിയിലുമുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും മന്‍മോഹന്‍ സിങ്ങ് പറഞ്ഞു.

We use cookies to give you the best possible experience. Learn more