| Monday, 19th February 2024, 3:15 pm

അന്താരാഷ്ട്ര മേളകളിലെ ചിത്രങ്ങളുമായി മൊണ്ടാഷ് ഫിലിം സൊസൈറ്റിയുടെ ചലച്ചിത്രമേള ഫെബ്രുവരി 23ന് തുടങ്ങും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പയ്യോളി: അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച മികച്ച ചിത്രങ്ങളും, ക്ലാസിക്ക് ചിത്രങ്ങളും ഉൾപ്പെടെ 12 സിനിമകൾ ഉൾപ്പെടുത്തി ചലച്ചിത്രമേളയുമായി മൊണ്ടാഷ് ഫിലിം സൊസൈറ്റി.

2024 ഫെബ്രുവരി 23, 24, 25 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ പയ്യോളി പെരുമ ഓഡിറ്റാറിയത്തിൽ വെച്ചാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.

മേളയാടനുബന്ധിച്ച് ഉദ്ഘാടന സമ്മേളനം, ഓപ്പൺ ഫോറം, ചർച്ചകൾ, ഇന്ത്യയിലെ ഫിലിം സൊസൈറ്റി ചരിത്രത്തെ അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ, രേഖകൾ എന്നിവ ഉൾക്കാള്ളുന്ന ചിത്രപ്രദർശനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

ചലച്ചിത്ര നടൻ അപ്പുണ്ണി ശശി എരഞ്ഞിക്കൽ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. പയ്യോളി മുനിസിപ്പൽ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ, കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.

തിരക്കഥാകൃത്തും മാധ്യമപ്രവർത്തകനുമായ ശ്രീജിത്ത് ദിവാകരൻ പ്രഭാഷണം നടത്തും. 24/02/2024 ശനിയാഴ്ച നടക്കുന്ന ഓപ്പൺ ഫോറത്തിൽ ചലച്ചിത്രനടിയും ആക്റ്റിവിസ്റ്റുമായ ജോളി ചിറയത്ത്, ടി.കെ. ഉമ്മർ, സ്മിത പന്ന്യൻ, സി.വി. രമേശൻ എന്നിവർ പങ്കെടുക്കും. വി.കെ.ജാബിഷ് ആയിരിക്കും മോഡറേറ്റർ.

25/02/2024 ഞായറാഴ്ച നടക്കുന്ന ഓപ്പൺ ഫോറത്തിൽ വി.കെ.ജാസഫ്, ജി.പി.രാമചന്ദ്രൻ, വിനോദ് കൃഷ്ണ എന്നിവർ പങ്കെടുക്കും. ഷിജു.ആർ. മോഡറേറ്ററാകും.

ചലച്ചിത്രമേളയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. സൊസൈറ്റി പ്രവർത്തകർ തയ്യാറാക്കിയ മലയാളം സബ്ടൈറ്റിലുകളാടെയായിരിക്കും എല്ലാ ഇതരഭാഷാ ചിത്രങ്ങളും പ്രദർശിപ്പിക്കുക.

1982 മുതൽ സജീവമായി പ്രവർത്തിച്ചുവരുന്ന ഫിലിം സൊസൈറ്റിയാണ് മൊണ്ടാഷ് ഫിലിം സൊസൈറ്റി. മാസാന്ത്യ സിനിമ പ്രദർശനങ്ങൾക്കു പുറമേ, കേരള ചലച്ചിത്ര അക്കാദമി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാംസ്കാരിക സംഘടനകൾ, റസിഡന്റ്സ് അസാസിയേഷനുകൾ എന്നിവയുമായി സഹകരിച്ച് ചലച്ചിത്രപ്രദർശനങ്ങൾ, ആസ്വാദന ക്യാമ്പുകൾ, സബ് ടൈറ്റിൽ വർക്ക്ഷോപ്പുകൾ എന്നിവയും സൊസൈറ്റിയുടെ പ്രവർത്തനമേഖലയിൽ ഉൾപ്പെടുന്നു.

പ്രത്യേക വിഷയങ്ങളിൽ ഊന്നി ഒട്ടേറെ ചലച്ചിത്രമേളകൾ സൊസൈറ്റി നേരത്തെ സംഘടിപ്പിച്ചിരുന്നു.

Content Highlight: Montage Film Society Film Festival begins on February 23

We use cookies to give you the best possible experience. Learn more