ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമാകും
Daily News
ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th July 2016, 9:38 am

Monsoon

ന്യൂദല്‍ഹി: ഒരാഴ്ചക്കുളളില്‍ കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് കാലവര്‍ഷം സാധാരണ നിലയിലാണെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ എല്‍.എസ് റാത്തോഡ് പറഞ്ഞു.

കേരളമടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലും ഇതുവരെ കാലവര്‍ഷം പ്രതീക്ഷിച്ച നിലയില്‍ കിട്ടിയെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. നിലവില്‍ ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രമാണ് മഴയുടെ അളവ് കുറഞ്ഞത്.

ഉത്തര്‍പ്രദേശിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് രൂപപ്പെട്ട മര്‍ദ്ദമാണ് മണ്‍സൂണിലും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ചൂട് കാലാവസ്ഥയുണ്ടാകാന്‍ കാരണമായതെന്ന് അദ്ദേഹം അഭിപ്രായപെട്ടു

ഗുജറാത്തിലും അസമിലും 50 ശതമാനവും മേഘാലയ, നാഗാലാന്റ്, മണിപ്പൂര്‍, മിസോറം, തൃപുര സംസ്ഥാനങ്ങളില്‍ 30 ശതമാനവും മഴയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലായ് അവസാനത്തോടെ ഇവിടങ്ങളിലും മഴ ശക്തമാവുമെന്നാണ് പ്രതീക്ഷയെന്നും എല്‍.എസ് റാത്തോഡ് പറഞ്ഞു.