കൊവിഡിലും മഴയിലും വിറച്ച് മഹാരാഷ്ട്ര; അടുത്തത് കേരളമോ?
national news
കൊവിഡിലും മഴയിലും വിറച്ച് മഹാരാഷ്ട്ര; അടുത്തത് കേരളമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th August 2020, 10:55 pm

മുംബൈ: മണ്‍സൂണ്‍ ശക്തിപ്രാപിച്ച് വരുന്നതോടെ ഇന്ത്യയിലെ പല മേഖലകളും കടുത്ത ദുരിതത്തിലായിരിക്കുകയാണ്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ രണ്ട് ദിവസമായി കനത്ത മഴയാണ്. കൊവിഡിനിടെ മഴ ശക്തമാവുന്നതും പല പ്രദേശങ്ങളും വെള്ളത്തിനടിയിലാവുന്നതും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെപ്പോലും വലയ്ക്കുകയാണ്.

മുംബൈയില്‍ വെള്ളപ്പൊക്കം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. റോഡ്-റെയില്‍ ഗതാഗതം നിലച്ചു. ഇതോടെ കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകരും വലയുകയാണെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രികളില്‍ കൊവിഡ് രോഗികളുള്ളതിനാല്‍ മറ്റ് രോഗങ്ങളുടെ ചികിത്സയും ഏറെക്കുറെ അവതാളത്തിലായി. ജില്ലയില്‍ മഴക്കെടുതികളെ തുടര്‍ന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തിലും ഉത്തരാഖണ്ഡിലും വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ