തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതോടെ നാല് മാസം നീണ്ടുനില്‍ക്കുന്ന മഴക്കാലത്തിന് തുടക്കമായിരിക്കുകയാണെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ജൂണ്‍ അഞ്ചിനാണ് കാലവര്‍ഷമെത്തുക എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്ത് തുടര്‍ച്ചയായ മഴയുണ്ടാവും. സാധാരണ നിലയിലുള്ള മഴയാണ് ഈ കാലവര്‍ഷത്തിലും ഉണ്ടാവുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്‌കൈനെറ്റ് കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചതായി ശനിയാഴ്ച അറിയിച്ചിരുന്നെങ്കിലും കാലാവസ്ഥാ വകുപ്പ് ഇത് നിഷേധിക്കുകയായിരുന്നു. കേരളത്തിന്റെ തെക്കേ അറ്റത്തുനിന്നും ആരംഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇന്ത്യയുടെ കാര്‍ഷിക മേഖലയെ സമ്പന്ധിച്ചിടത്തോളം പ്രാധാന്യമേറിയതാണ്. ജൂണ്‍ അദ്യ ആഴ്ചയോടെ ആരംഭിക്കുന്ന മണ്‍സൂണ്‍ സെപ്തംബറോടെ രാജസ്ഥാനില്‍നിന്നും പിന്‍വാങ്ങും.