| Tuesday, 3rd September 2019, 9:16 pm

മഴക്കാലത്ത് മുഖം തിളങ്ങാന്‍ ഫേസ്പാക്കുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുഖകാന്തി നിലനിര്‍ത്താന്‍ നമ്മള്‍ പല ഫേസ്പാക്കുകളും പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഇത്തരം പാക്കുകള്‍ സെലക്ട് ചെയ്യുമ്പോള്‍ സീസണ്‍ കൂടി പരിഗണിക്കണം. വേനലില്‍ മുഖചര്‍മ്മ സംരക്ഷണത്തിനായി ചെയ്യേണ്ടതല്ല മഴസീസണില്‍ ചെയ്യേണ്ടത്. മഴക്കാലത്ത് ചെയ്യാവുന്ന നല്ല ചില ഫേസ്പാക്കുകള്‍ ആണ് താഴെ പറയുന്നത്.

ഓട്‌സ് പാക്ക്
ഓട്‌സ്- നാല് ടീസ്പൂണ്‍
ചെറുതേന്‍-ഒരു ടീസ്പൂണ്‍
തൈര് -ഒരു ടീസ്പൂണ്‍
മുട്ടയുടെ വെള്ള – ഒന്ന്

ഓട്‌സ് പൊടിച്ച് മേല്‍പ്പറഞ്ഞവ നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. അരമണിക്കൂറിന് ശേഷം തണുത്ത ജലത്തില്‍ കഴുകി കളയാം. മുഖം മിനുസമുള്ളതും തിളങ്ങുന്നതുമാകും

ഫ്രൂട്‌സ് പാക്ക്
മൂന്ന് പഴങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് ഈപാക്ക്

പപ്പായ,വാഴപ്പഴം,സ്‌ട്രോബെറി തുല്യമായ അളവില്‍ മുറിച്ചെടുത്ത് അരച്ചെടുക്കുക- മൂന്ന് ടീസ്പൂണ്‍
തേന്‍ – അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി- മൂന്ന് നുള്ള്
തൈര് – ഒരു ടീസ്പൂണ്‍
ഇവ നന്നായി സംയോജിപ്പിച്ച് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം

Latest Stories

We use cookies to give you the best possible experience. Learn more