മഴക്കാലത്ത് അണിഞ്ഞൊരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Daily News
മഴക്കാലത്ത് അണിഞ്ഞൊരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th June 2015, 12:49 pm

make-up വേനലൊക്കെ പോയി മഴ തുടങ്ങി. നന്നായി മേക്കപ്പും ഇട്ട് പുറത്തിറങ്ങിയാല്‍ മഴ പണി തരും. അതുകൊണ്ടുതന്നെ ഈ കാലാവസ്ഥയ്ക്കു പറ്റിയ മേക്കപ്പാണ് നല്ലത്. പെട്ടെന്നു ചെയ്യാവുന്ന അത്തരം ചില മേക്കപ്പ് ടിപ്‌സുകളിതാ

മഴക്കാലത്ത് ദ്രാവകരൂപത്തിലുള്ള ഫൗണ്ടേഷന്‍ മുഖത്ത് ഉപയോഗിക്കരുത്. ഓയില്‍ ഫ്രീയായ മോയ്‌സ്ചുറൈസറോ, ബിബി ക്രീമോ ഉപയോഗിക്കുക. അതിനൊപ്പം ലൈറ്റായി ഫൗണ്ടേഷന്‍ പൗഡറും ഉപയോഗിക്കാം.

പുരികക്കൊടികള്‍ക്ക് നിറം കൂട്ടാന്‍ പെന്‍സില്‍ കളര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ മഴക്കാലത്ത് ഇത് ഉപയോഗിക്കാതിരിക്കുക. കണ്ണുകളില്‍ കണ്‍മഷി പുരട്ടുക. വാട്ടര്‍ഫ്രൂഫായ ഐലൈനറും ഉപയോഗിക്കാം.

ചുണ്ടുകളില്‍ ക്രീമിയായ ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കുക. ലിപ് ബാമും ഉപയോഗിക്കാവുന്നതാണ്.

ഹെയര്‍സ്‌റ്റൈലിന്റെ കാര്യത്തില്‍ വരുമ്പോള്‍ മഴക്കാലത്ത് പോണിടെയ്ല്‍സാണ് അഭികാമ്യം. മുടി വെറുതെ ചീകിയശേഷം ഉയര്‍ത്തികെട്ടുകയോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു ഭാഗം മാത്രം കെട്ടിവെയ്ക്കുകയോ ചെയ്യാം.

മുടി നനഞ്ഞിട്ടുണ്ടെങ്കില്‍ മുകള്‍ ഭാഗം കെട്ടിയശേഷം താഴ്ത്തിയിടാം.