| Friday, 1st August 2014, 10:46 pm

മഴ: കേരളം ദുരന്ത നിവാരണ സേനയുടെ സഹായം തേടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: സംസ്ഥാനത്ത്  കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളം ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി. ദുരന്ത നിവാരണ സേനയുടെ മൂന്ന് ബറ്റാലിയനുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ സേനയെ വിന്യസിക്കും. എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കും.

കഴിഞ്ഞ 48 മണിക്കൂറായി എല്ലാ ജില്ലകളിലും ശക്തമായ മഴ പെയ്യുകയാണ്. വടക്കന്‍ കേരളത്തില്‍ പേമാരി തുടരുകയാണ്. മഴക്കെടുതികളില്‍ കാസര്‍കോട്ടും പാലക്കാട്ടുമായി രണ്ടു പര്‍ മരിച്ചു.

കാസര്‍കോട്ട് മൂന്നുപേരെ ഒഴുക്കില്‍പ്പെട്ടുകാണാതായി.കണ്ണൂര്‍ ജില്ലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. കോഴിക്കോട്ടും വയനാട്ടിലും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.

കനത്ത മഴയേത്തുടര്‍ന്ന് വിവിധ ജില്ലകളിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, എറണാകുളം, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ്  അവധി.

We use cookies to give you the best possible experience. Learn more