| Saturday, 12th October 2013, 3:27 pm

കോഴിക്കോട് മോണോ റെയില്‍ നിര്‍മാണം ഫെബ്രുവരിയില്‍ തുടങ്ങും: ഇ. ശ്രീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്: കോഴിക്കോട് മോണോ റെയിലിന്റെ നിര്‍മാണം ഫെബ്രുവരിയില്‍ തുടങ്ങാനാകുമെന്ന് ഇ. ശ്രീധരന്‍. മോണോ റെയിലിന്റെ ഭാഗമായുള്ള പന്നിയങ്കര മേല്‍പ്പാലത്തിന്റെ പണി ഡിസംബര്‍ അവസാനത്തോടെ തുടങ്ങുമെന്നും ശ്രീധരന്‍ അറിയിച്ചു.

നിശ്ചിത സമയത്ത് നടപടികള്‍ തുടങ്ങിയാല്‍ നിര്‍മാണം വൈകില്ല. മെഡിക്കല്‍ കോളജ് മുതല്‍ മീഞ്ചന്ത വരെയാണ് പദ്ധതിയുടെ ആദ്യ ഘട്ടം. ആദ്യ ഘട്ടത്തിനായുള്ള ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയായിക്കഴിഞ്ഞെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

2000 കോടി രൂപയാണ് പദ്ധതിച്ചെലവ്. മോണോറെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡിലെ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ടാണ് ഇ. ശ്രീധരന്‍. സ്ഥലമെടുക്കുന്നതിനുള്ള ഉത്തരവ് ഇറങ്ങിയതായും അദ്ദേഹം അറിയിച്ചു.

രണ്ട് ഘട്ടങ്ങളായാണ് മോണോറെയില്‍ പദ്ധതി പൂര്‍ത്തിയാക്കുക. ഒന്നാം ഘട്ടത്തിലെ നിര്‍മാണം മെഡിക്കല്‍ കൊളേജ് മുതല്‍ മാനാഞ്ചിറ വരെയും രണ്ടാംഘട്ടത്തിലേത് മാനാഞ്ചിറ മുതല്‍ മീഞ്ചന്ത വരെയുമാണ്.

We use cookies to give you the best possible experience. Learn more