| Tuesday, 14th July 2020, 9:46 am

ഇന്ത്യയിലെ കൊവിഡ് വാര്‍ഡുകള്‍ കയ്യേറി കുരങ്ങന്‍മാര്‍? സത്യാവസ്ഥ ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ കൊവിഡ് വാര്‍ഡുകളില്‍ കുരങ്ങന്‍മാരുടെ ശല്യമുണ്ടോ? കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്ന ഒരു വീഡിയോ ആണ് ഇതിന് തെളിവായി പലരും ചൂണ്ടിക്കാണിക്കുന്നത്.

ആശുപത്രി വാര്‍ഡുകളില്‍ കിടക്കുന്ന രോഗികളുടെ കിടക്കയ്ക്ക് മുകളിലൂടെയും മറ്റും സര്‍വ്വ സ്വതന്ത്രരായി നടക്കുന്ന ഒരു കൂട്ടം കുരങ്ങന്‍മാര്‍. അതും വെറും വാര്‍ഡല്ല. കൊവിഡ് രോഗികളുടെ വാര്‍ഡുകളിലാണ് കുരങ്ങന്‍മാര്‍ എന്നാണ് ആരോപണം.

സംഗതി സത്യമാണെന്നും ഇന്ത്യയിലെ ആരോഗ്യമേഖലയുടെ അപാകതയാണിതെന്നും തരത്തില്‍ നിരവധി പേരാണ് ഈ വാര്‍ത്ത ഏറ്റെടുത്തത്. എന്നാല്‍ വാസ്തവം മറ്റൊന്നാണ്.

ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലുള്ള ഹാവോക് ഹോസ്പിറ്റലിലാണ് രോഗികളുടെ വാര്‍ഡിലേക്ക് ഇരച്ചുകയറിയ കുരങ്ങന്‍മാരുടെ കൂട്ടത്തെ കണ്ടെത്തിയത്. 2019 ഫെബ്രുവരിയില്‍ നടന്ന സംഭവമാണിത്.

രോഗികളുടെ കിടക്കകള്‍ക്ക് മുകളിലൂടെയും തറയിലൂടെയും കുരങ്ങന്‍മാര്‍ ഓടിക്കളിക്കുന്നു. ചിലപ്പോള്‍ രോഗികള്‍ക്ക് നല്‍കാനായി കൊണ്ടുവരുന്ന ഭക്ഷണപ്പൊതികളും കുരങ്ങന്‍മാരുടെ സംഘം തട്ടിയെടുക്കാറുണ്ട്.

അതേസമയം ഹാവോക് ഹോസ്പിറ്റലില്‍ മുകളില്‍ ഒരു സംഘം കുരങ്ങന്‍മാര്‍ ഏപ്പോഴും ഉണ്ടാകാറുണ്ട്. അവ പലപ്പോഴും ഹോസ്പിറ്റലിനുള്ളിലേക്ക് ഇരച്ചുകയറാറുമുണ്ട്. കിടപ്പ് രോഗികള്‍ക്ക് ധാരാളമുള്ള വാര്‍ഡിലേക്ക് ഇവ എത്തുന്നത് വളരെയധികം ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്.

ഈ സംഭവമാണ് ഇപ്പോള്‍ ഇന്ത്യന്‍ ഹോസ്പിറ്റലിലെ കൊവിഡ് രോഗികളുടെ വാര്‍ഡിലെ അവസ്ഥയെന്ന് രീതിയില്‍ പ്രചരിക്കപ്പെടുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more