| Wednesday, 30th October 2024, 4:46 pm

ഇന്ത്യയും ചൈനയും തമ്മിലുള്ള എല്‍.എ.സി കരാറുമായി ബന്ധപ്പെട്ട പുരോഗതികള്‍ നിരീക്ഷിക്കുന്നു: യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഇന്ത്യയും ചൈനയും തമ്മിലുണ്ടാക്കിയ എല്‍.എ.സി കരാറുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി യു.എസ്. ഇരു രാജ്യങ്ങളിലെയും അതിര്‍ത്തികളിലെ പിരിമുറുക്കം കുറയ്ക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ചൂണ്ടിക്കാട്ടി.

‘സംഭവവികാസങ്ങള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. എല്‍.എ.സി നിയന്ത്രണരേഖയില്‍ നിന്നും സൈനികരെ പിന്‍വലിക്കാനുള്ള പ്രാരംഭ നടപടികള്‍ ഇരു രാജ്യങ്ങളും സ്വീകരിച്ചതായി ഞങ്ങള്‍ മനസിലാക്കുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു,’ മില്ലര്‍ അഭിപ്രായപ്പെട്ടു.

അതേസമയം ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക തര്‍ക്കം പരിഹരിക്കുന്നതില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്നും ഇന്ത്യന്‍ നയതന്ത്രജ്ഞരുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നുവെന്നും മില്ലര്‍ കൂട്ടിച്ചേര്‍ത്തു.

കിഴക്കന്‍ ലഡാക്കിലെ ഡെംപ്‌സാങ്, ഡെംചോക്ക് അതിര്‍ത്തിയില്‍ പെട്രോളിങ്ങ് നടപടികള്‍ പൂര്‍ത്തിയാക്കിയതായി ഇന്നലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

ഇരു വശത്തുമുള്ള സൈന്യത്തെ പിരിച്ചുവിടുന്നതും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള എല്ലാ പ്രക്രിയയും ഒക്ടോബര്‍ 28, 29 തീയ്യതികളോടെ പൂര്‍ത്തിയാക്കിയിരുന്നു.

കിഴക്കന്‍ ലഡാക്കിലെ ഡെപ്സാങ്ങിലെയും ഡെംചോക്കിലെയും സൈന്യത്തെ പിരിച്ചുവിടുന്നത് ആദ്യ നടപടിയാണെന്നും 2020ലെ പട്രോളിങ് നിലയിലേക്ക് ഇന്ത്യ തിരിച്ചെത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കിഴക്കന്‍ ലഡാക്കിലെ എല്‍.എ.സി നിയന്ത്രണരേഖയില്‍ പട്രോളിങ് നടത്തുന്നതില്‍ ധാരണയായ

2020ല്‍ ഗല്‍വാന്‍ അതിര്‍ത്തിയില്‍ ഇരു രാജ്യത്തിന്റെ സൈന്യങ്ങളും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയും ചൈനയും തമ്മില്‍ ആദ്യ കരാര്‍ കൂടിയാണിത്. ഈ കരാറിനനുസരിച്ച് ഡെംചോങ്ങിനും ഡെപ്‌സാങ്ങിനും മാത്രമേ സാധുതയുള്ളൂവെന്നും മറ്റ് സ്ഥലങ്ങളില്‍ ഇത് ബാധകമല്ലെന്നും ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: Monitoring progress on India-China LAC agreement: US

We use cookies to give you the best possible experience. Learn more