ഈയിടെ മലയാളത്തിൽ ഇറങ്ങി വലിയ രീതിയിൽ ചർച്ചയായ ഷോർട്ട് ഫിലിം ആയിരുന്നു ന്യൂ നോർമൽ.
ഈയിടെ മലയാളത്തിൽ ഇറങ്ങി വലിയ രീതിയിൽ ചർച്ചയായ ഷോർട്ട് ഫിലിം ആയിരുന്നു ന്യൂ നോർമൽ.
ഹോമൊസെക്ഷ്വാലിറ്റിയെ കുറിച്ച് തുറന്ന് സംസാരിച്ച സിനിമ ഒരുക്കിയത് മോനിഷ മോഹൻ മേനോൻ ആയിരുന്നു.
സംവിധാനത്തിന് പുറമേ ലോകേഷ് കനകരാജിന്റെ നിർമാണത്തിൽ ഈയിടെ തമിഴിൽ റിലീസായ ഫൈറ്റ് ക്ലബ്ബ് എന്ന ചിത്രത്തിൽ നായികയായും താരം എത്തിയിരുന്നു. ഇപ്പോഴിതാ തനിക്ക് സംവിധാനം ചെയ്യാൻ ആഗ്രഹമുള്ള ഒരു സിനിമയെ കുറിച്ച് പറയുകയാണ് മോനിഷ.
താനൊരു കടുത്ത മോഹൻലാൽ ആരാധികയാണെന്നും മോഹൻലാലിനെ വെച്ചൊരു സിനിമ ചെയ്യുന്നത് തന്റെ ഒരേയൊരു ആഗ്രഹമാണെന്നും മോനിഷ പറയുന്നു. രജിനികാന്തിനെ വെച്ച് കാർത്തിക് സുബ്ബരാജ് സിനിമ ചെയ്ത പോലെ ആയിരിക്കുമതെന്നും റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ മോനിഷ പറഞ്ഞു.
‘ലാലേട്ടൻ വേറൊരു മനുഷ്യനാണ്. എന്റെ ഒരേയൊരു ആഗ്രഹം ലാലേട്ടനെ വെച്ചൊരു സിനിമ ചെയ്യണമെന്നാണ്. അത് ഞാൻ എപ്പോഴും ആഗ്രഹിക്കുന്ന വലിയൊരു കാര്യമാണ്.
ഒരു ഫാൻഗേൾ എന്ന നിലയിൽ, രജിനി സാറിനെ വെച്ച് കാർത്തിക് സുബ്ബരാജ് പടം ചെയ്യുന്ന പോലെ മോഹൻലാൽ സാറിനെ വെച്ച് എനിക്കൊരു പടം ചെയ്യണം,’ മോനിഷ പറയുന്നു.
Content Highlight: Monisha Mohan Menon Says That She Want To Direct A Mohanlal Movie