| Monday, 30th June 2014, 3:42 pm

കര്‍ഷകര്‍ക്ക് നെല്ലു സംഭരണത്തിനൊപ്പം തന്നെ പണം നല്‍കും: അനൂപ് ജേക്കബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം:  അടുത്ത സീസണ്‍ മുതല്‍ നെല്ലു സംഭരിക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് പണം നല്‍കുമെന്ന് മന്ത്രി അനൂപ് ജേക്കബ് നിയമസഭയെ അറിയിച്ചു. ഇതുസംബന്ധിച്ച് ബാങ്കുകളുമായി ചര്‍ച്ച നടക്കുകയാണ്.

നിലവിലുളള കുടിശിക രണ്ടാഴ്ചയ്ക്കുളളില്‍ സപ്ലൈകോ നല്‍കുമെന്നും അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി അനൂപ് ജേക്കബ് പറഞ്ഞു.

എന്നാല്‍  സര്‍ക്കാര്‍ കര്‍ഷകരെ ആത്മഹത്യയിലേക്ക് തളളിവിടുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു.

അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കര്‍ നെല്ലുസംഭരണ പ്രശ്‌നം പലതവണ ഉന്നയിക്കുന്നതിനെ വിമര്‍ശിച്ചു.  ഭരണ, പ്രതിപക്ഷ അംഗങ്ങള്‍  സഭാ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തുന്ന സ്ഥിതിയാണെന്നും സ്പീക്കര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more