|

അമിത് ഷായുടെ സുരക്ഷക്ക് ചെലവഴിക്കുന്ന പണം വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് വിവരാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സുരക്ഷയ്ക്കായി ചെലവഴിക്കുന്ന തുക എത്രയാണെന്ന് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് ദേശീയ വിവരാവകാശ കമ്മീഷന്‍.

തുക എത്രയാണെന്ന് വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിക്ക് മറുപടി നല്‍കവേയാണ് ഇത്തരത്തിലുള്ള പ്രതികരണം.


ALSO READ: മലയാളി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു, അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിന്റെ കാരണങ്ങള്‍ പറഞ്ഞുകൊടുക്കണം: ശശി തരൂര്‍


വ്യക്തിപരമായ കാര്യം, സുരക്ഷ എന്നിവ സംരക്ഷിക്കേണ്ടതിനാല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് മറുപടി.

ഇത് സംബന്ധിക്കുന്ന വിവരങ്ങള്‍ നല്‍കുന്നത് വ്യക്തിയുടെ സുരക്ഷയെ തന്നെ ബാധിച്ചേക്കാമെന്നും കമ്മീഷന്‍ പറയുന്നു. അമിത് ഷാ രാജ്യസഭാംഗമല്ലാത്ത 2015 ജൂലൈ 5 കാലത്ത് ദീപക ജുനേജ എന്ന വ്യക്തിയാണ് ഈ അപേക്ഷ ഫയല്‍ ചെയ്തത്.


ALSO READ: കേരളത്തിലെ ദുരന്തത്തിനു കാരണം ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തിയതെന്ന് ബി.ജെ.പി നേതാവ്; തുടര്‍ന്നാല്‍ സമാന ശിക്ഷയെന്നും മുന്നറിയിപ്പ്


ബി.ജെ.പിയുടെ ദേശീയാധ്യക്ഷനായതിന് ശേഷം ഇസഡ് പ്ലസ് സുരക്ഷയാണ് അമിത് ഷായ്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഭരണഘടനാപരമായ യാതൊരു പദവിയുമില്ലാത്തയാള്‍ക്ക് എസഡ് പ്ലസ് സുരക്ഷ ആവശ്യമുണ്ടോ എന്ന് ആരാഞ്ഞ് കൊണ്ടായിരുന്നു ഹരജി ഫയല്‍ ചെയ്യപ്പെട്ടത്.

സര്‍ക്കാര്‍ സുരക്ഷ നല്‍കുന്ന ആളുകളുടെ പട്ടികയും നല്‍കാന്‍ സാധിക്കില്ലെന്ന് അന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.

നിലവില്‍ അമിത് ഷാ രാജ്യസഭാ അംഗമാണ്.