| Thursday, 16th April 2020, 9:24 pm

തബ്ലീഗി ജമാഅത്ത് തലവന്‍ മുഹമ്മദ് സാദിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിസ്സാമുദ്ദീനിലെ തബ്ലീഗി ജമാഅത്ത് മര്‍ക്കസ് തലവന്‍ മുഹമ്മദ് സാദിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ദല്‍ഹി പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് നീക്കം. സാദിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തതായി ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ദല്‍ഹിയില്‍ സമ്മേളനം നടത്തിയതില്‍ സാദ് അടക്കമുള്ളവര്‍ക്കെതിരെ ദല്‍ഹി പൊലീസ് നേരത്തെ കേസെടുത്തിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളായിരുന്നു തബ്ലീഗി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ സ്ഥലത്തുനിന്നും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആളുകളെത്തിയിരുന്നു. ഇവരെ നിലവില്‍ കൊവിഡ് നിരീക്ഷണത്തിലാക്കിയിരുന്നു.

എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജമാഅത്ത് വക്താവ് മുജീബ് റഹ്മാന്‍ നല്‍കുന്ന വിവരം. കേസിന്റെ മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more