ന്യൂദല്‍ഹി: നിസ്സാമുദ്ദീനിലെ തബ്ലീഗി ജമാഅത്ത് മര്‍ക്കസ് തലവന്‍ മുഹമ്മദ് സാദിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ദല്‍ഹി പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് നീക്കം. സാദിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തതായി ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ദല്‍ഹിയില്‍ സമ്മേളനം നടത്തിയതില്‍ സാദ് അടക്കമുള്ളവര്‍ക്കെതിരെ ദല്‍ഹി പൊലീസ് നേരത്തെ കേസെടുത്തിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളായിരുന്നു തബ്ലീഗി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ സ്ഥലത്തുനിന്നും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആളുകളെത്തിയിരുന്നു. ഇവരെ നിലവില്‍ കൊവിഡ് നിരീക്ഷണത്തിലാക്കിയിരുന്നു.