ലോകത്താകമാനം ജനപ്രീതി നേടിയ സ്പാനിഷ് സീരീസാണ് മണി ഹീസ്റ്റ്. സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയ സീരിസ് സ്‌പെയിനില്‍ ഒരു പരാജയമായിരുന്നു. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്ത് ഇംഗ്ലീഷില്‍ ഡബ് ചെയ്തതോടെ പ്രൊഫസറേയും ടീമിനേയും ലോകം മുഴുവന്‍ ഏറ്റെടുക്കുകയായിരുന്നു. സീരിസിന്റെ അഞ്ചാം ഭാഗത്തിന്റെ രണ്ടാം വോളിയം കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. എന്നാല്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ടോറന്റ് സൈറ്റുകളില്‍ സീരിസ് ചോര്‍ന്നിരിക്കുകയാണ്.
തമിഴ് റോക്കേഴ്സ്സ, ടെലഗ്രാം, മൂവിറൂള്‍സ് മുതലായ സൈറ്റുകളിലാണ് മണി ഹീസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡ് ഇറങ്ങിയ ദിവസം തന്നെ പ്രത്യക്ഷപ്പെട്ടത്. അഞ്ചാം സീസണിലെ രണ്ടാം എപ്പിസോഡിന്റെ എച്ച്.ഡി ക്വാളിറ്റിയുള്ള വിഡിയോ ആണ് ചോര്‍ന്നിരിക്കുന്നത്.
സീരിസിന്റെ നിര്‍മാതാക്കള്‍ക്ക് ഇത് വലിയ വരുമാന നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇതിനു മുന്‍പും മണി ഹീസ്റ്റിന്റെ എപ്പിസോഡുകള്‍ ചോര്‍ന്നിട്ടുണ്ട്. മണി ഹെയ്‌സ്റ്റിന് പുറമേ ഷേര്‍ഷാ, ദി ഫാമിലി മാന്‍ ടു, സൂര്യവന്‍ഷി മുതലായ ചിത്രങ്ങളും റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചോര്‍ന്നിരുന്നു.
കടുത്ത നടപടികള്‍ സൈറ്റുകള്‍ക്കെതിരെ സ്വീകരിച്ചാലും പുതിയ ഡൊമൈനുകളുമായി വീണ്ടും അഡ്മമിനുകള്‍ ഇന്റര്‍നെറ്റിലെത്തും. ബാന്‍ ചെയ്തതിന് ശേഷവും തമിഴ് റോക്കേഴ്‌സിന്റെ പുതിയ ഡൊമൈന്‍ പുറത്തിറങ്ങിയിരുന്നു. സ്‌ക്രീനിലെത്തുന്നതിന് മുന്നെ പുതിയ സിനിമയുടെ ചോര്‍ത്തിയ പതിപ്പുകള്‍ സൈറ്റിലെത്തിക്കുന്നതില്‍ മുന്‍പന്തിയിലാണ് തമിഴ് റോക്കേഴ്‌സ്.