| Saturday, 8th August 2020, 11:18 pm

റിയോ അഞ്ച് വര്‍ഷം മുമ്പ് ഇന്ത്യന്‍ പ്രേക്ഷകരിലെത്തിയിരുന്നു, തിരിച്ചറിഞ്ഞതിപ്പോള്‍; നെയ്‌റോബിക്കു പിന്നാലെ മണിഹീസ്റ്റിലെ റിയോയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയില്‍ വമ്പന്‍ ഹിറ്റായ സ്പാനിഷ് സീരീസ് മണിഹീസ്റ്റിലെ അഭിനേതാക്കളോടുള്ള ഇന്ത്യക്കാരുടെ മമത തുടരുന്നു. സീരീസിലെ പ്രധാന കഥാപാത്രമായ റിയോയെ അവതരിപ്പിച്ച മിഖേയ്ല്‍ ഹെരാന്റെ ഒരു പഴയ ഇന്ത്യന്‍ പരസ്യമാണ് ആരാധകര്‍ ഇപ്പോള്‍ പങ്കു വെക്കുന്നത്.

മ്യൂസിക് ആപ്പായ ഗാനയിലെ പരസ്യത്തില്‍ മിഖേയ്ല്‍ അഭിനയിച്ചിരുന്നു. ഇതില്‍ ഹിന്ദി ഡയലോഗും നടന്‍ പറയുന്നുണ്ട്. നടി പിയ ബാജ്‌പേയാണ് ഈ പരസ്യത്തില്‍ മിഖേയ്‌ലിനൊപ്പം അഭിനയിച്ചത്.

ഗാനയുടെ പരസ്യം ഹിറ്റായിരുന്നെങ്കിലും മിഖേയ്‌ലിനെ ആര്‍ക്കും പരിചയമുണ്ടായിരുന്നില്ല. എന്നാല്‍ മണിഹീസ്റ്റിന് ശേഷം ഇപ്പോള്‍ റിയോയെ കാണാനായി പലരും യൂട്യൂബില്‍ ഈ പരസ്യം കാണുകയാണ്.

നേരത്തെ മണിഹീസ്റ്റിലെ നെയ്റോബിയെ അവതരിപ്പിച്ച അല്‍ബ ഫ്ളോര്‍സിന്റെ തെലുഗു ഡയലോഗ് വൈറലായിരുന്നു. 2013 ലെ ഒരു സ്പാനിഷ് ചിത്രത്തില്‍ ഒരു ആന്ധ്രാക്കാരിയായ സത്രീയെയാണ് അല്‍ബ ഫ്ളോര്‍സ് അവതരിപ്പിച്ചിരുന്നത്. നെയ്‌റോബി തെലുഗു ഡയലോഗ് പറയുന്ന വീഡിയോ വൈറലായ ശേഷം പലരും ഈ സ്പാനിഷ് സിനിമ കാണുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more