|

മണി ഹീസ്റ്റ് കൊറിയന്‍ വേര്‍ഷന്‍ ഒരുങ്ങുന്നു; ബെര്‍ലിനായി സ്‌ക്വിഡ് ഗെയിമിലെ താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോള്‍: ലോകമെമ്പാടും ആരാധകരുള്ള സീരിസാണ് മണി ഹീസ്റ്റ്. പ്രൊഫസറിന്റെയും സംഘത്തിന്റെയും കഥയുടെ അവസാന ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

ഇപ്പോഴിതാ മറ്റൊരു വാര്‍ത്തയാണ് ആരാധകരെ കാത്തിരിക്കുന്നത്. മണി ഹീസ്റ്റ് സീരിസ് കൊറിയന്‍ ഭാഷയില്‍ ഒരുങ്ങുകയാണ്. നെറ്റ്ഫ്‌ളിക്‌സ് തന്നെയാണ് സീരിസ് കൊറിയന്‍ ഭാഷയില്‍ ഒരുങ്ങുന്ന കാര്യം ആരാധകരുമായി പങ്കുവെച്ചത്.

നെറ്റ്ഫ്‌ളിക്‌സിലെ തന്നെ ഹിറ്റ് സീരിസായ സ്‌ക്വിഡ് ഗെയിമിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍ക്ക് ഹേ-സൂവും മണി ഹീസ്റ്റ് കൊറിയന്‍ പതിപ്പില്‍ ഉണ്ടാകും.

സീരിസിലെ ബെര്‍ലിന്‍ എന്ന കഥാപാത്രത്തെയാണ് പാര്‍ക്ക് അവതരിപ്പിക്കുന്നത്. പെഡ്രോ അലന്‍സൊയാണ് മണി ഹീസ്റ്റില്‍ ബെര്‍ലിനെ അവതരിപ്പിച്ചിരുന്നത്.

2017 മെയ് മാസത്തില്‍ സ്പാനിഷ് ടി.വി ചാനലായ ആന്റിന 3 എന്ന ചാനലിലാണ് ലാ കാസ ദെ പാപെല്‍ എന്ന മണിഹീസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. തുടക്കത്തില്‍ ടെലിവിഷനില്‍ സീരീസ് ജനശ്രദ്ധ നേടിയിരുന്നു

എന്നാല്‍ ആദ്യ സീസണിനു ശേഷം സ്പെയിനില്‍ മണി ഹീസ്റ്റിന്റെ ജനപ്രീതി ഇടിഞ്ഞു. സീരീസ് ഒരു പരാജയമായി അണിയറ പ്രവര്‍ത്തകര്‍ കണക്കാക്കിയിരിക്കുകയായിരുന്നു. ഇതിനിടയിലാണ് നെറ്റ്ഫ്ളിക്സിന്റെ അപ്രതീക്ഷിത വരവ്. തുടര്‍ന്ന് സീരീസിനെ നെറ്റ്ഫ്ളിക്സ് ഏറ്റെടുത്തു.

രണ്ടു സീസണുകളിലായി 15 എപ്പിസോഡുകളാണ് സ്പെയിന്‍ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്നത്. നെറ്റ്ഫ്ളിക്‌സ് ഇതേറ്റെടുത്തപ്പോള്‍ ഇത് 22 ചെറിയ എപ്പിസോഡുകളാക്കി ചുരുക്കിയാണ് സ്ട്രീം ചെയ്തത്. പിന്നാലെയാണ് മണി ഹീസ്റ്റ് ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നത്. മൂന്നും നാലും സീസണ്‍ നെറ്റ്ഫ്‌ളിക്‌സ് ഒറിജിനലായാണ് ഇറങ്ങിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Money Heist prepares Korean version; Star of the Squid game act as Berlin